Skip to main content

കുപ്പിവെള്ളത്തിന് അമിതവില; കര്‍ശന നടപടി

കുപ്പിവെള്ളത്തിന്റെ വില സംസ്ഥാനത്ത് ലിറ്ററിന് 13 രൂപയായി നിജപ്പെടുത്തി സര്‍ക്കാര്‍ ഉത്തരവായ സാഹചര്യത്തില്‍ അമിതവില ഈടാക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. ചില വ്യാപാരികള്‍ ഇപ്പോഴും 20 രൂപ തന്നെ ഈടാക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇവര്‍ ഉടന്‍ തന്നെ വില കുറയ്ക്കണം അല്ലാത്തപക്ഷം വ്യാപാരികള്‍ക്കെതിരെ കര്‍ശന നടപടി കൈക്കൊള്ളും.

date