Post Category
നഴ്‌സിംഗ് ഉദ്യോഗസ്ഥര്‍ക്ക് പുരസ്‌കാരത്തിന് അപേക്ഷിക്കാം
കേരളത്തിലെ സര്‍ക്കാര്‍ മേഖലയിലെ നഴ്‌സിംഗ് ഉദ്യോഗസ്ഥര്‍ക്കുള്ള (ജനറല്‍ & പബ്ലിക് ഹെല്‍ത്ത് നഴ്‌സ്) 2018 ലെ പുരസ്‌കാരങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷയുടെ മാതൃകയും തെരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡവും ജില്ലാ മെഡിക്കല്‍ ഓഫീസുകളിലും www.dhs.kerala.gov.in ലും ലഭ്യമാണ്. ആരോഗ്യവകുപ്പ് സെക്രട്ടറി ചെയര്‍മാനായ സംസ്ഥാന സര്‍ക്കാര്‍ നിയമിക്കുന്ന സമിതിയാണ് അവാര്‍ഡിന് അര്‍ഹരായവരെ തെരഞ്ഞെടുക്കുന്നത്. പൂരിപ്പിച്ച അപേക്ഷയുടെ രണ്ട് പകര്‍പ്പുകള്‍ ആവശ്യമായ അനുബന്ധ രേഖകള്‍ സഹിതം മാര്‍ച്ച് 31 ന് അഞ്ച് മണിക്ക് മുമ്പ് അഡീഷണല്‍ ഡയറക്ടര്‍ (നഴ്‌സിംഗ്), ആരോഗ്യ വകുപ്പ് ഡയറക്ടറുടെ കാര്യാലയം, തിരുവനന്തപുരം എന്ന വിലാസത്തില്‍ ലഭിക്കണം.
പി.എന്‍.എക്‌സ്.516/18
date
- Log in to post comments