Post Category
കോവിഡ് 19 ലഭിച്ച 218 സാമ്പിളുകളുടെ ഫലം നെഗറ്റീവ്
ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ച 315 സാമ്പിളുകള്‍ 218 പേരുടെ റിസല്‍റ്റ് വന്നതില്‍ എല്ലാം നെഗറ്റീവ് ആണ്. 97 എണ്ണത്തിന്റെ ഫലം കൂടി വരാനുണ്ട്. ജില്ലയില്‍ ഗൃഹനിരീക്ഷണത്തില്‍ 655 പേരും ആശുപത്രിയില്‍ 14 പേരും ഉണ്ട്. ഇന്നലെ (മാര്‍ച്ച് 17) 264 പേര് ഗൃഹ നിരീക്ഷണത്തില്‍ പ്രവേശിച്ചു. സ്ഥിതിഗതികള്‍ നിലവില്‍ നിയന്ത്രണ വിധേയമാണെന്നും വ്യാപനം തടയുന്നതിന് പൂര്‍ണമായും മനുഷ്യ വിഭവശേഷി ഉപയോഗിക്കുമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ വി വി ഷേര്‍ളി അറിയിച്ചു.
കോവിഡ് 19 മായി ബന്ധപ്പെട്ട വിവരങ്ങള്‍ കൈമാറുന്നതിനും സംശയങ്ങള്‍ക്കും 8589015556, 0474-2797609, 1077, 7306750040(വാട്സ് ആപ് മാത്രം), 1056(ദിശ) എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.
date
- Log in to post comments