കോവിഡ് 19- മലപ്പുറത്ത് സ്ഥിരീകരിച്ചവരുടെ റൂട്ട് മാപ്പ് പുറത്ത് വിട്ടു
മലപ്പുറം ജില്ലയില്‍ കോവിഡ്-19 സ്ഥിരീകരിച്ചവര്‍ യാത്ര ചെയ്ത വിവരങ്ങളുടെ വിശദാംശങ്ങള്‍ ആരോഗ്യ വകുപ്പ് പുറത്തുവിട്ടു. വാണിയമ്പലം, അരീക്കോട് സ്വദേശിനികള്‍ എയര്‍പോര്‍ട്ടില്‍ ഇറങ്ങിയതു മുതല്‍ ആശുപത്രിയില്‍ പ്രവേശിച്ചതുവരെയുള്ള ദിവസങ്ങളില്‍ യാത്ര ചെയ്തിട്ടുള്ള പൊതുസ്ഥലങ്ങള്‍ അവിടെ അവര്‍ ചെലവഴിച്ച സമയം എന്നിവ അടങ്ങിയ റൂട്ട് മാപ്പാണ് പുറത്തുവിട്ടിട്ടുള്ളത്. വാണിയമ്പലം സ്വദേശിനി മാര്‍ച്ച് ഒന്‍പതിനാണ് എയര്‍ ഇന്ത്യയുടെ 960 വിമാനത്തില്‍ കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയത്. അരീക്കോട് സ്വദേശിനി മാര്‍ച്ച് 12നും എയര്‍ ഇന്ത്യയുടെ 964 വിമാനത്തില്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തി. ഇരുവരെയും മഞ്ചേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത് മാര്‍ച്ച് 13നാണ്.
വൈറസ് ബാധ സ്ഥിരീകരിച്ചവര്‍ക്കൊപ്പം യാത്രചെയ്തവരും റൂട്ട് മാപ്പുകളില്‍ പറയുന്ന ഇടങ്ങളില്‍ ഇവരുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയവരും ആരോഗ്യവകുപ്പുമായി കണ്ട്രോള് സെല്ലിലെ ഫോണ്‍ നമ്പറില്‍ ബന്ധപ്പെടണം.
പേഷ്യന്റ് ഒന്ന്(വാണിയമ്പലം സ്വദേശിനി)
മാര്‍ച്ച് ഒന്‍പത്
- രാവിലെ 8.50- എയര്‍ ഇന്ത്യയുടെ 960 വിമാനത്തില്‍ (ജിദ്ദ-കരിപ്പൂര്‍) കരിപ്പൂര്‍ വിമാനത്താവളത്തിലെത്തി.
-രാവിലെ-10.30- എയര്‍പോര്‍ട്ടില്‍ നിന്നും ഓട്ടോകാബില് കയറി ഷാപ്പിന്‍കുന്നിലെ ബന്ധുവീടിനടുത്തെത്തി സംസാരിച്ചു.
- രാവിലെ 11.00- 11.25 - മാട്ടുക്കുളത്തെ ബന്ധുവീട്ടില്‍ സന്ദര്‍ശനം നടത്തി.
-ഉച്ചക്ക് 12.00-12.30- വാണിയമ്പലം ശാന്തിനഗറിലെ ബന്ധുവീട്ടില്‍ മുപ്പത് മിനിറ്റ് ചെലവഴിച്ചു.
ഉച്ചക്ക് 12.30- 1.00- ശാന്തിനഗറിലെ സ്വന്തം വീട്ടിലെത്തി
വൈകീട്ട് 6.20-6.30- വണ്ടൂരിലെ ശാന്തിമെഡിക്കല്സിന് അടുത്തുള്ള സ്വകാര്യ ക്ലീനിക്ക് സന്ദര്‍ശിച്ചു.
വൈകീട്ട് 6.30-6.45- മൈക്രോമാക്സ് സ്വകാര്യ ലാബില്‍ നെബുലൈസേഷന് വിധേയയായി.
മാര്‍ച്ച് 10
-രാവിലെ 8.00-8.30- വണ്ടൂര്‍ മൈക്രോമാക്സ് സ്വാകാര്യ ലാബില്‍ എത്തി. വീണ്ടും നെബുലൈസേഷന് വിധേയമായി.
-ഉച്ചക്ക് 12.30-12.40- വാണിയമ്പലത്തെ വി.എം.ബി ക്ലിനിക്കില്‍ എത്തി
-ഉച്ചക്ക് ഒരു മണിക്ക്- സ്വന്തം വീട്ടിലെത്തി
മാര്‍ച്ച് 11
-വൈകീട്ട് 6.30- വണ്ടൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സയ്ക്കെത്തി.
-വൈകീട്ട് 7.30- വീട്ടിലെത്തി
മാര്‍ച്ച് 12-
-മുഴുവന്‍ ദിവസം ശാന്തി നഗറിലെ സ്വന്തം വീട്ടില്‍ ചെലവഴിച്ചു.
-മാര്‍ച്ച് 13- വൈകീട്ട് 4.30 വീണ്ടും വണ്ടൂര്‍ താലൂക്കാശുപത്രിയിലെത്തി.
-വൈകീട്ട് 7.30-വീട്ടില്‍ തിരിച്ചെത്തി.
-രാത്രി എട്ട്- മഞ്ചേരി ഗവ.മെഡികോളജില്‍ ഐസോലേഷന് വാര്‍ഡില്‍ പ്രവേശിപ്പിച്ചു.
പേഷ്യന്റ് രണ്ട്- (അരീക്കോട് സ്വദേശിനി)
മാര്‍ച്ച് 12-
-രാവിലെ 7.30- എയര്‍ ഇന്ത്യയുടെ 964 നമ്പര്‍ വിമാനത്തില്‍ ജിദ്ദയില്‍ നിന്നും നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തി.
-രാവിലെ 9.30- നെടുമ്പാശ്ശേരിയില്‍ നിന്നും 40 ഓളം യാത്രക്കാര്‍ക്കൊപ്പം ബെന്‍സി ട്രാവല്‍സിന്റെ ബസില്‍ യാത്ര ആരംഭിച്ചു.
-വൈകീട്ട് 3.30- കരിപ്പൂര്‍ ഹജ്ജ് ഹൗസിനടത്തുള്ള സ്റ്റോപ്പില്‍ ബസ് ഇറങ്ങി.
-വൈകീട്ട് 4- അരീക്കോട് ചെമ്രകാട്ടൂര് വെള്ളേരിയിലെ സ്വന്തം വീട്ടിലെത്തി.
മാര്‍ച്ച് 13
-രാവിലെ 10.10-10.20-അരീക്കോട് താലൂക്ക് ആശുപത്രിയില്‍ പരിശോധനയ്ക്കെത്തി.
-രാവിലെ11- വീട്ടില്‍ തിരിച്ചെത്തി.
-ഉച്ചക്ക് രണ്ടിന്- മഞ്ചേരി മെഡിക്കല്‍ കോളജില്‍ ഐസോലേഷന് വാര്‍ഡില്‍ പ്രവേശിപ്പിച്ചു.
- Log in to post comments