Skip to main content

പകര്‍ച്ചവ്യാധി പ്രതിരോധം: യോഗം ചേര്‍ന്നു

വര്‍ധിച്ചുവരുന്ന പകര്‍ച്ചവ്യധികളുടെ പശ്ചാത്തലത്തില്‍ ജില്ലയിലെ  എല്ലാ ആയൂര്‍വേദ ആശുപത്രികളിലും ഡിസ്‌പെന്‍സറികളിലും പ്രതിരോധ ക്ലിനിക്കുകള്‍ തുടങ്ങുമെന്ന് ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.സുശീല അറിയിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തില്‍ ടാസ്‌ക് ഫോഴ്‌സ് യോഗം ചേര്‍ന്ന്  സ്ഥിതിഗതികള്‍ അവലോകനം ചെയ്തു.     പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ഡോക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം  നല്‍കി. മരുന്നിന്റെ ലഭ്യത ഉറപ്പുവരുത്താന്‍  വേണ്ട നടപടികള്‍ സ്വീകരിച്ചതായും മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
        പകര്‍ച്ചവ്യാധികളെ പ്രതിരോധിക്കുന്നതിനായി പ്രത്യേക ഔഷധ പുക വീടിനുള്ളില്‍ ഏല്‍പ്പിക്കുക, ഔഷധങ്ങളിട്ട് തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കുക,  ദഹിക്കാന്‍ എളുപ്പമുള്ള ആഹാരം കഴിക്കുക, കോട്ടണ്‍ വസ്ത്രങ്ങള്‍ ഉപയോഗിക്കുക, ദിവസവും ഏഴ് മണിക്കൂറെങ്കിലും നന്നായി ഉറങ്ങുക, രണ്ട് നേരം കുളിക്കുക മുതലായ വ്യക്തി ശുചിത്വങ്ങള്‍ പാലിച്ചാല്‍ തന്നെ രോഗങ്ങളെ ഒരു പരിധിവരെ  നിയന്ത്രിക്കാമെന്നും ജില്ലാമെഡിക്കല്‍ ഓഫീസര്‍ നിര്‍ദേശിച്ചു.
 

date