ദേശീയ വിര വിമുക്ത ദിനം ആചരിച്ചു
ദേശീയ വിരവിമുക്ത ദിനം ജില്ലാതല ഉദ്ഘാടനം കണിയാമ്പറ്റ ഗവണ്‍മെന്റ് യു.പി.സ്‌കൂളില്‍ സി.കെ.ശശീന്ദ്രന്‍ എം.എല്‍.എ.നിര്‍വഹിച്ചു. ആരോഗ്യമേഖലയില്‍ കേരളം ഉയര്‍ത്തിപ്പിടിച്ച മുന്നേറ്റങ്ങള്‍ നിലനിര്‍ത്താന്‍ സാധിക്കണമെന്ന് എം.എല്‍.എ.പറഞ്ഞു . വാക്‌സിനേഷന്‍ ഉള്‍പ്പടെയുള്ള ശാസ്ത്രിയ അടിത്തറയുള്ള കാര്യങ്ങളില്‍ ഉണ്ടാകുന്ന വ്യാജ പ്രചരണങ്ങള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണം. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ എ.ദേവകി അധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.പി .ജയേഷ് മുഖ്യ പ്രഭാഷണം നടത്തി. ഡെപ്യൂട്ടി ഡി.എം.ഒ ഡോ.കെ.സന്തോഷ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.ബി.അഭിലാഷ് പദ്ധതി വിശദീകരിച്ചു. കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഹംസ കടവന്‍, പനമരം ബ്ലോക്ക് പഞ്ചായത്ത് വൈസ്പ്രസിഡന്റ് കുഞ്ഞായി ഷ, വാര്‍ഡ് അംഗം റഷീന സുബൈര്‍, പ്രധാനാധ്യാപിക ടി.ടി. ചിന്നമ്മ, ഡോ.പി.ദിനീഷ്, ഡോ.കെ.എസ്.അജയന്‍, ഡോ.സോജ, ടി.എം. മുജീബ്, കെ.ഇബ്രാഹിം എന്നിവര്‍ പ്രസംഗിച്ചു. ഒന്നു മുതല്‍ 19 വയസു വരെയുള്ള കുട്ടികള്‍ക്ക് എല്ലാ സ്‌കൂളുകളിലും അങ്കണവാടികളിലും വിര നിര്‍മ്മാര്‍ജ്ജന ഗുളിക സൗജന്യമായി നല്‍കി. വിരബാധയുള്ള കുട്ടി കളുടെ ശാരീരിക, മാനസിക വളര്‍ച്ച മുരടിക്കാനുള്ള സാധ്യത മുന്നില്‍ക്കണ്ടാണ് വിരഗുളിക നല്‍കുന്നത്.
- Log in to post comments