Post Category
ഐസൊലേഷനിലുള്ള രോഗികള്‍ക്ക് ഇനി പുസ്തകം വായിച്ച് ബോറടിമാറ്റാം
കോവിഡ്- 19 സ്ഥിരീകരിച്ച് ഐസൊലേഷന്‍ വാര്‍ഡില്‍ കഴിയുന്ന രോഗികള്‍ക്ക് ആശ്വാസം പകരുകയാണ് ആരോഗ്യ വകുപ്പ്. ഒറ്റയ്ക്ക് കഴിയുന്ന ഇവരുടെ വിരസത മാറ്റാന്‍ അവശ്യപ്രകാരമുള്ള പുസ്തകങ്ങള്‍ ആരോഗ്യ വകുപ്പ് എത്തിച്ചു നല്‍കിവരുന്നു. രോഗികളുടെ മാനസിക പിന്തുണ ഉറപ്പു വരുത്താന്‍ ആരോഗ്യ വകുപ്പ് നിയോഗിച്ച സംഘത്തോടാണ് ഇവര്‍ ആവശ്യം അറിയിക്കുന്നത്. ഇവരുടെ മാനസിക പിരിമുറുക്കം കുറയ്ക്കുന്നതിനായി നിത്യേന ഈ സംഘം ഫോണില്‍ ബന്ധപ്പെടാറുമുണ്ട്.
(പി.ആര്‍.പി. 266/2020)
date
- Log in to post comments