Post Category
റോഡ് പ്രവൃത്തി പുരോഗമിക്കുന്നു
മാവൂര്‍ പഞ്ചായത്തിലെ ആമ്പിലേരി കാര്യാട്ട് താഴം പൈപ്പ് ലൈന്‍ റോഡ് രണ്ടാംഘട്ട പ്രവൃത്തി പുരോഗമിക്കുന്നു. ജില്ലാ പഞ്ചായത്തിന്റെ പ്ലാന്‍ ഫണ്ടില്‍ നിന്നും ഒരു കോടി 17 ലക്ഷം രൂപ ചെലവഴിച്ചാണ് റോഡ് പ്രവൃത്തി പുരോഗമിക്കുന്നത്.800 മീറ്റര്‍ നീളവും 3.8 മീറ്റര്‍ വീതിയില്‍ ടാറിങ്ങുമാണ് ചെയ്തത്. 2018-19 വര്‍ഷത്തിലാണ് ജോലി ആരംഭിച്ചത്. പണി പൂര്‍ത്തീകരിക്കുന്നതോടെ കണ്ണിപറമ്പ് പ്രദേശത്തുള്ളവര്‍ക്ക് പ്രധാന റോഡിലേക്ക് വേഗത്തില്‍ എത്തിച്ചേരാന്‍ സാധിക്കും. അമ്പലക്കുന്ന്, തീര്‍ത്ഥകുന്ന് പരിസരത്തെ നൂറോളം കുടുംബങ്ങളുടെ ഏറെ കാലത്തെ സ്വപ്നമാണ് റോഡ് വരുന്നതോടെ യാഥാര്‍ത്ഥ്യമാകുന്നത്. മഴക്കാലത്ത് വെള്ളപ്പൊക്കം മൂലം അനുഭവിക്കുന്ന യാത്രാ ദുരിതത്തിന് റോഡ് പ്രവൃത്തി പൂര്‍ത്തീകരിക്കുന്നതോടെ അറുതിയാകും.
date
- Log in to post comments