Skip to main content

ആർ.സി.സിയിൽ രോഗികളോടൊപ്പം വിദേശത്തു നിന്ന് എത്തിയവർ വരരുത്

ആർ.സി.സിയിൽ രോഗികളോടൊപ്പം വരുന്നവർ കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ വിദേശ യാത്ര നടത്തുകയോ, വിദേശത്തു നിന്ന് വന്നവരുമായി സമ്പർക്കം പുലർത്തുകയോ ചെയ്തിട്ടില്ലെന്ന് ഉറപ്പു വരുത്തണമെന്ന് ആർ.സി.സി ഡയറക്ടർ അറിയിച്ചു. ഇത്തരത്തിൽ ചിലർ രോഗികളെ അനുഗമിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് നിർദേശം. ഇത്തരക്കാർ കാൻസർ രോഗികളുമായി സമ്പർക്കം പുലർത്തുന്നത് രോഗികൾക്ക് അപകടകരമായിരിക്കുമെന്നും ഡയറക്ടർ അറിയിച്ചു.
പി.എൻ.എക്സ്.1117/2020

date