Post Category
മാതൃകയായി ജി.വി രാജ പ്രാഥമികാരോഗ്യ കേന്ദ്രം
കൊറോണ വൈറസ് ബോധവത്കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പൂഞ്ഞാര്‍ ജി.വി രാജ പ്രാഥമികാരോഗ്യ കേന്ദ്രം ജീവനക്കാര്‍ മാസ്കുകള്‍ നിര്‍മിച്ച് വിതരണം ചെയ്തു. ഇവ പഞ്ചായത്ത് ജീവനക്കാര്‍, അങ്കണവാടി - ആശാ വര്‍ക്കര്‍മാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ക്ക് വിതരണം ചെയ്തു.
രണ്ടാം ഘട്ടത്തില്‍ ആവശ്യമനുസരിച്ച് കൂടുതല്‍ മാസ്കുകള്‍ നിര്‍മിക്കും. പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ 10 ലിറ്റര്‍ സാനിറ്റൈസറും നിര്‍മ്മിച്ച് വിവിധ കേന്ദ്രങ്ങളില്‍ വിതരണം ചെയ്തു.
date
- Log in to post comments