Post Category
സാനിറ്റൈസര്‍ വിതരണോദ്ഘാടനം ഇന്ന്
ബ്രേക്ക് ദ് ചെയിന്‍ കാമ്പയനില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഉപയോഗിക്കുന്നതിന് കോട്ടയം ജനറല്‍ ആശുപത്രിയില്‍ തയ്യാറാക്കിയ ഹാന്‍ഡ് സാനിറ്റൈസറിന്റെ വിതരണോദ്ഘാടനം ഇന്ന് (മാര്‍ച്ച് 19) ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ നിര്‍വ്വഹിക്കും.
ഉച്ചയ്ക്ക് 12.30ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ ചേമ്പറിലാണ് പരിപാടി. കോവിഡ് 19 രോഗബാധ സംബന്ധിച്ച് വയോജനങ്ങളെ ബോധവത്കരിക്കുന്നതിന് ആര്‍ദ്രം സമഗ്ര വയോജന ആരോഗ്യ പരിരക്ഷാ പദ്ധതിയില്‍ തയ്യാറാക്കിയ ലഘുലേഖയുടെ വിതരണോദ്ഘാടനവും ചടങ്ങില്‍ നടക്കും.
date
- Log in to post comments