കള്ളുഷാപ്പുകളുടെ ലേലം മാര്‍ച്ച് 23ന്
ഇടുക്കി ജില്ലയിലെ അടിമാലി, ദേവികുളം, മറയൂര്‍, വണ്ടിപ്പെരിയാര്‍, പീരുമേട്, ഉടുമ്പന്‍ചോല, കട്ടപ്പന, തങ്കമണി, തൊടുപുഴ, മൂലമറ്റം എന്നീ റേഞ്ചുകളിലെ 43 ഗ്രൂപ്പുകളില്‍പ്പെട്ട 237 കള്ളുഷാപ്പുകളുടെ ലേലം മാര്‍ച്ച് 23 രാവിലെ 10.30ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തും. അന്നേ ദിവസം വില്‍പ്പനയില്‍ പോകാത്ത കള്ളുഷാപ്പുകള്‍ 24ന് വാര്‍ഷിക വാടക 50 ശതമാനം കുറച്ച് അതേ സ്ഥലത്ത് വില്‍പ്പന നടത്തും. കൂടുതല്‍ വിവരങ്ങള്‍ തൊടുപുഴ എക്സൈസ് ഡിവിഷന് ഓഫീസില്‍ നിന്നും എല്ലാ എക്സൈസ് സര്‍ക്കിള്‍ ഓഫീസുകളില്‍ നിന്നും ലഭിക്കും. വില്‍പ്പന ഹാളിലും പരിസരത്തും കോവിഡ്-19 രോഗബാധയോടനുബന്ധിച്ച് ആരോഗ്യവകുപ്പ് നിര്‍ദ്ദേശിച്ചിട്ടുള്ള മുന്‍കരുതല്‍ നടപടകള്‍ സ്വീകരിക്കും. വില്‍പ്പനയില്‍ പങ്കെടുക്കാന്‍ എത്തുന്നവര്‍ ആരോഗ്യ വകുപ്പ് നിഷ്ക്കര്‍ഷിച്ചിട്ടുള്ള സുരക്ഷാമുന്‍കരുതലുകള്‍ പാലിക്കേണ്ടതാണെന്ന് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍ അറിയിച്ചു.
- Log in to post comments