Skip to main content

കോവിഡ്-19: പ്രതിരോധ പ്രവര്‍ത്തനത്തിന് സജ്ജരായി പോലീസുകാര്‍

 

 

കോവിഡ്-19 പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കുന്നതിന്റെ ഭാഗമായി സിറ്റിയില്‍ 80 ഉം റൂറലില്‍ 142  ഉം പോലീസുകാരെ നിയോഗിക്കാന്‍ ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് ജില്ലാ കലക്ടര്‍ സാംബശിവറാവു നിര്‍ദ്ദേശം. പ്രാഥമിക കോണ്ടാക്ട് ലിസ്റ്റില്‍ ഉള്‍പ്പെട്ട് നിരീക്ഷണത്തില്‍ കഴിയുന്നവരുടെ വീടുകളില്‍ നിരീക്ഷണം നടത്തേണ്ട ടീമില്‍ (വാര്‍ഡുതല ആര്‍.ആര്‍.ടി) നിര്‍ബന്ധമായും ഒരു പോലീസ് ഉദ്യോഗസ്ഥന്‍ ഉണ്ടായിരിക്കും. 

 

കോര്‍പ്പറേഷന്‍ പരിധിയില്‍ 45 പോലീസുദ്യോഗസ്ഥരെയും രാമനാട്ടുകര, ഫറോക്ക് നഗരസഭകളില്‍ നാല് വീതവും ഒമ്പത് പഞ്ചായത്തുകളിലേക്ക് മൂന്നു വീതവും പോലീസുദ്യോഗസ്ഥരെയാണ് നിയമിച്ചത്. കോഴിക്കോട് റൂറല്‍ പരിധിയിലുള്ള അഞ്ച് നഗരസഭകളിലേക്ക് നാല് വീതം പോലീസുദ്യോഗസ്ഥരെയും 61 പഞ്ചായത്തുകളിലേക്ക് രണ്ട്് വീതം പോലീസുദ്യോഗസ്ഥരെയും നിയമിച്ചിട്ടുണ്ട്.

 

1668 സ്‌ക്വാഡുകളാണ് വാര്‍ഡ് തലങ്ങളില്‍ പ്രവര്‍ത്തിക്കുന്നത്. പോലീസ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഉള്‍പ്പെടുന്ന 202 സ്‌ക്വാഡുകളാണ് പ്രത്യേകമായി പ്രവര്‍ത്തിക്കുക. വാര്‍ഡ് മെമ്പര്‍, ജെ.എച്ച്.ഐ, ജെ.പി.എച്ച്.എന്‍, പാലിയേറ്റീവ് വളണ്ടിയര്‍ എന്നിവരാണ് മറ്റ് ടീമംഗങ്ങള്‍. ആവശ്യഘട്ടങ്ങളില്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരുടെ സേവനവും ലഭ്യമാക്കണമെന്ന് കലക്ടര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

 

date