Post Category
വെള്ളാങ്ങല്ലൂരിൽ അവലോകനയോഗം ചേർന്നു
ജാഗ്രത പ്രവർത്തനങ്ങളുടെ ഭാഗമായി വെള്ളാങ്ങല്ലൂർ പഞ്ചായത്തിൽ അവലോകനയോഗം ചേർന്നു. പ്രവർത്തനങ്ങളുടെ ഏകോപനങ്ങൾക്കായി പഞ്ചായത്തുതല കമ്മിറ്റികളുടെയും വാർഡുതല കമ്മിറ്റികളുടെയും രൂപവത്കരണം സംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്തു. വിദേശത്തു നിന്ന് വരുന്നവർ വീടുകളിൽ തന്നെ സ്വയം നിരീക്ഷണത്തിന് വിധേയമായി ഇരിക്കുന്നുണ്ടോ, പുതുതായി വിദേശത്തു നിന്നു വരുന്നവർ ആരൊക്കെയാണ് തുടങ്ങിയ കാര്യങ്ങൾ കണ്ടെത്താൻ വാർഡ് തല സമിതികളുടെ പ്രവർത്തനം കാര്യക്ഷമമാക്കും. പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന അനിൽകുമാർ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഉണ്ണി കൃഷ്ണൻ കുറ്റിപ്പറമ്പിൽ, കെ എച്ച് അബ്ദുൽ നാസർ, ഡോക്ടർ അജിത് കുമാർ, റൂറൽ ഹെൽത്ത് ഓഫീസർ വി ജെ ബെന്നി, ഹെൽത്ത് ഇൻസ്പെക്ടർ എ എ അനിൽകുമാർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ എസ് ശരത് കുമാർ തുടങ്ങിയവർ പങ്കെടുത്തു.
date
- Log in to post comments