Skip to main content

കോവിഡ്19: തപാൽ ഉരുപ്പടികൾ വൈകാൻ സാധ്യത

കോവിഡ്19 പശ്ചാത്തലത്തിൽ വിമാനങ്ങൾ റദ്ദ് ചെയ്യുന്ന സാഹചര്യമുള്ളതിനാൽ ഇന്ത്യയിൽ നിന്ന് പുറത്തേക്കും മറ്റു രാജ്യങ്ങളിൽനിന്ന് ഇവിടേക്കുമുള്ള തപാൽ ഉരുപ്പടികളുടെ വിതരണത്തിൽ കാലതാമസമുണ്ടാകാൻ സാധ്യതയുള്ളതായി കേരള സർക്കിൾ ചീഫ് പോസ്റ്റ് മാസ്റ്റർ ജനറൽ അറിയിച്ചു.
സ്ഥിതി സാധാരണനിലയിലാകുന്നതുവരെ തപാൽ വകുപ്പിന്റെ നിശ്ചിത മാനദണ്ഡങ്ങൾ പ്രകാരം വിതരണത്തിന് തടസ്സങ്ങളുണ്ടാകും. എന്നാൽ വൈകുന്നതിന്റെ പേരിൽ യാതൊരുവിധ നഷ്ടപരിഹാരത്തിനും അർഹതയുണ്ടായിരിക്കില്ലെന്നും ചീഫ് പോസ്റ്റ് മാസ്റ്റർ ജനറൽ അറിയിച്ചു.
പി.എൻ.എക്സ്.1135/2020

 

date