Skip to main content

അസി. ഡവലപ്പ്‌മെന്റ് കമ്മീഷണർ ഓഫീസിന് ഐഎസ്ഒ സർട്ടിഫിക്കേഷൻ ശുപാർശ

സംസ്ഥാന ഗ്രാമവികസന വകുപ്പിനു കീഴിലെ തൃശൂർ അസി. ഡവലപ്പ്‌മെന്റ് കമ്മീഷണർ ഓഫീസിനെ ഐഎസ്ഒ 9001:2015 സർട്ടിഫിക്കേഷന് ശുപാർശ ചെയ്തു. തൃശൂർ കളക്ടറേറ്റിലെ താഴത്തെ നിലയിൽ 16-ാം നമ്പർ മുറിയിൽ പ്രവർത്തിക്കുന്ന ഓഫീസിൽ പൊതുജനത്തിനായി ഫ്രണ്ട് ഓഫീസ് സംവിധാനം, വായന മുറി, മികച്ച രീതിയിലുളള റെക്കോർഡ് ക്രമീകരണം, ജില്ലാ കളക്ടറേറ്റ്, ജില്ലയിലെ 16 ബ്ലോക്ക് പഞ്ചായത്തുകൾ, ജില്ലാ ദാരിദ്ര്യ ലഘൂകരണ വിഭാഗം, തൊഴിലുറപ്പ് മിഷൻ ഓഫീസ് എന്നീ ഓഫീസുകളെ ബന്ധപ്പെടുത്തി വിഡീയോ കോൺഫറൻസിംഗ് സംവിധാനം, സമ്പൂർണ്ണ ശുചിത്വത്തിന്റെ ഭാഗമായി മാലിന്യസംസ്‌ക്കരണ സംവിധാനം എന്നിവ ഏർപ്പെടുത്തി. ഗ്രീൻ പ്രോട്ടോക്കോളനുസരിച്ചാണ് ഓഫീസിന്റെ പ്രവർത്തനം. സംസ്ഥാനത്ത് ഐഎസ്ഒ സർട്ടിഫിക്കേഷൻ നേടുന്ന ആദ്യത്തെ അസി. ഡവലപ്പ്‌മെന്റ് കമ്മീഷണർ ഓഫീസെന്ന ബഹുമതി പാലക്കാട് ജില്ലക്കൊപ്പം പങ്കിട്ടുകൊണ്ടാണ് ഈ ഓഫീസ് നേട്ടം കൈവരിച്ചത്.

date