Post Category
മത്സ്യകൃഷിക്ക് അപേക്ഷ ക്ഷണിച്ചു
ജനകീയ മത്സ്യകൃഷി പദ്ധതിയില്‍ 2018-19 വര്‍ഷം നീല വിപ്ലവം പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആസാംവാള (കുറഞ്ഞത് 25 സെന്റ്കുളം), കുളത്തിലെ ഗിഫ്റ്റ് കൃഷി (കുറഞ്ഞത് 50 സെന്റ്കുളം), ഓരു ജലകൂട് കൃഷി, റീ സര്‍ക്കുലേറ്ററി അക്വാകള്‍ച്ചര്‍ സിസ്റ്റത്തിലെ ഗിഫ്റ്റ് കൃഷി, ചെമ്മീന്‍ കുളങ്ങളുടെ പുനരുദ്ധാരണം, ചെമ്മീന്‍ കൃഷി എന്നിവയില്‍ താല്പര്യമുളള കര്‍ഷകരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോമുകളും വിശദ വിവരങ്ങളും കണ്ണൂര്‍ മാപ്പിളബേയിലുളള മത്സ്യകര്‍ഷക വികസന ഏജന്‍സിയിലും തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലെ അക്വാകള്‍ച്ചര്‍ പ്രൊമോട്ടര്‍മാരില്‍ നിന്നും ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ ബന്ധപ്പെട്ട രേഖകള്‍ സഹിതം ഫെബ്രുവരി 28ന് മുമ്പ് ഓഫീസില്‍ എത്തിക്കണം. ഫോണ്‍:0497-2732340.
പി.എന്‍.സി/386/2018
date
- Log in to post comments