ജനപ്രതിനിധികള്‍ക്കുള്ള മുഖ്യമന്ത്രിയുടെ സന്ദേശം ജില്ലാ പഞ്ചായത്തില്‍ പ്രദര്‍ശിപ്പിച്ചു
കൊറോണ വൈറസ് വ്യാപനം തടയുന്നതിനുള്ള മുന്‍കരുതലുകള്‍ സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുമായി വിക്‌ടേഴ്‌സ് ചാനല്‍ മുഖേന സംവദിച്ചത് ജില്ലാ പഞ്ചായത്തില്‍ തത്സമയം പ്രദര്‍ശിപ്പിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, വൈസ് പ്രസിഡന്റ് ഡോ.ശോഭ സലിമോന്‍, സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷരായ സഖറിയാസ് കുതിരവേലില്‍, ലിസമ്മ ബേബി, അംഗങ്ങളായ ജോഷി ഫിലിപ്പ്, ബെറ്റി റോയ് മണിയങ്ങാട്ട്, എന്‍. അജിത് മുതിരമല, ശശികല നായര്‍, മേരി സെബാസ്റ്റ്യന്‍, കെ.രാജേഷ്, ജയേഷ് മോഹന്‍, അഡ്വ.കെ.കെ.രഞ്ജിത്ത്, പി.സുഗതന്‍, ലിസി സെബാസ്റ്റ്യന്‍, രാഷ്ട്രീയകക്ഷി പ്രതിനിധികളായ മുന്‍ എം.എല്‍.എ വി.എന്‍.വാസവന്‍, ജോസഫ് ചാമക്കാല, അഡ്വ. നോബിള്‍ മാത്യു, കാണക്കാരി അരവിന്ദാക്ഷന്‍ , പി.എം. സലിം, കുര്യന്‍ പി.കുര്യന്‍, മാത്യു കോക്കാട്, പോള്‍സണ്‍ പീറ്റര്‍ എന്നിവര്‍ ജില്ലാ പഞ്ചായത്തില്‍ സന്നിഹിതരായിരുന്നു.
- Log in to post comments