Post Category
കടുത്തുരുത്തി പോലീസ് സ്റ്റേഷനിലും ബ്രേക്ക് ദ് ചെയിന്‍
കടുത്തുരുത്തി ജനമൈത്രി പോലീസ് സ്റ്റേഷനിലെ ബ്രേക്ക് ദ ചെയിന്‍ കാമ്പയിന്‍ മോന്‍സ് ജോസഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സ്റ്റേഷനിലെത്തുന്നവര്‍ക്ക് അകത്തേക്ക് കയറുന്നതിനു മുന്‍പും തിരിച്ചിറങ്ങിയ ശേഷവും കൈകള്‍ കഴുകാന്‍ വെള്ളവും സോപ്പുമാണ് ഒരുക്കിയിട്ടുള്ളത്.
എസ്. എച്ച്.ഒ പി.കെ. ശിവന്‍കുട്ടി, സി. ആര്‍. ഒ എസ്.ഐ. എം.എസ് തിരുമേനി, ബീറ്റ് ഓഫീസര്‍ ബിനീഷ് കുമാര്‍, എ.കെ. പ്രവീണ്‍, ജനമൈത്രി സമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പോലീസ് സ്റ്റേഷന്‍ പരിധിയില്‍ വിവിധ സ്ഥലങ്ങളില്‍ കൊറോണ ബോധവത്കരണ ബോര്‍ഡുകളും സ്ഥാപിച്ചിട്ടുണ്ട്.
date
- Log in to post comments