Post Category
ഹോം ക്വാറന്റയിൻ: വീടുകൾ സന്ദർശിച്ചു
ജനമൈത്രി പോലീസുമായി സഹകരിച്ച് വലപ്പാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഉദ്യോഗസ്ഥർ ഹോം ക്വാറന്റയിനിൽ കഴിയുന്നവരുടെ വീടുകൾ സന്ദർശിച്ചു. ഭക്ഷ്യസാധനങ്ങളുടെ ലഭ്യത, ഹോം ക്വാറന്റയിനി ലിരിക്കുന്നവരുടെ ആരോഗ്യസ്ഥിതി എന്നിവ വിലയിരുത്താനായിരുന്നു സന്ദർശനം. ഹെൽത്ത് ഇൻസ്പെക്ടർ വി.എസ്.രമേഷ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ എ.ഐ.മുഹമ്മദ് മുജീബ്, സി.പി.നിഷൻ, ജെ.പി.എച്ച്.എൻമാരായ ഷക്കീല, സനീഷ, ആതിര ജനമൈത്രി പോലീസിലെ സിവിൽ ഓഫീസർമാരായ കുട്ടൻ, ലെനിൻ, രാജേഷ് എന്നിവർ നേതൃത്വം നൽകി. ആവശ്യമുള്ള വീടുകളിൽ ഭക്ഷ്യവസ്തുക്കൾ എത്തിച്ചു.
date
- Log in to post comments