Post Category
സൗജന്യ കിറ്റ് വിതരണം; പ്രചരിക്കുന്നത് തെറ്റായ വാര്‍ത്ത
പൊതുമരാമത്ത് വകുപ്പ് സൗജന്യമായി കിറ്റ് വിതരണം നടത്തുന്നു എന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്ത തെറ്റാണെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. കിറ്റ് വിതരണം നടടത്തുന്നതിന് നിര്‍ദ്ദേശം ലഭിച്ചിട്ടില്ല. കോവിഡ്-19 ബാധിതര്‍ക്ക് ആയിരം രൂപക്കുള്ള സൗജന്യ കിറ്റ് ആരോഗ്യ വകുപ്പ് നല്‍കുന്ന ലിസ്റ്റ് പ്രകാരം വിതരണം ചെയ്യും. തെറ്റായ വാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ സൈബര്‍ സെല്‍ അധികൃതരോട് നടപടിയെടുക്കാന്‍ അഭ്യര്‍ത്ഥിക്കുമെന്നും ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments