Post Category
സാനിറ്റൈസറിനേക്കാള്‍ മികച്ചത് സോപ്പുതന്നെ
ഹാന്‍ഡ് സാനിറ്റൈസറിനേക്കാള്‍ മികച്ച ശുചീകരണ മാര്‍ഗ്ഗം കൈ സോപ്പിട്ടു കഴുകുന്നതാണെന്ന് അവലോകന യോഗത്തില്‍ വിദഗ്ധ ഡോക്ടര്‍മാര്‍ അറിയിച്ചു. പരിശോധനക്കിടെ അടിക്കടി കൈ കഴുകാനുള്ള പ്രായോഗിക ബുദ്ധിമുട്ട് കാരണം ഡോക്ടര്‍മാരും ആശുപത്രി സ്റ്റാഫും ആശ്രയിക്കുന്ന മാര്‍ഗ്ഗമാണ് ഹാന്‍ഡ് സാനിറ്റൈസര്‍. സോപ്പും വെള്ളവുമുപയോഗിച്ച് 40 സെക്കന്റ് കൈ കഴുകുന്നതാണ് ഏറ്റവും ഫലപ്രദം. വ്യാപകമായ രീതിയില്‍ സാനിറ്റൈസറുകള്‍ ഉത്പാദിപ്പിക്കുന്ന സാഹചര്യത്തില്‍ ഡ്രഗ് കണ്ട്രോള് വിഭാഗം ഇത് പരിശോധിച്ച് ഗുണനിലവാരം ഉറപ്പാക്കണമെന്നു മന്ത്രി ടി.പി രാമകൃഷ്ണന് യോഗത്തില്‍ നിര്‍ദ്ദേശിച്ചു.
date
- Log in to post comments