Skip to main content

കോവിഡ് 19: പ്രതിരോധ പ്രവർത്തന ഏകോപനം; ഉദ്യോഗസ്ഥരെ നിയമിച്ചു

കോവിഡ് 19 ഹോം ഐസൊലേഷൻ പ്രോട്ടോകോൾ അനുസരിച്ച് ക്വാറന്റൈനിലുള്ളവരെ നിരീക്ഷിക്കുന്നതിനും ക്വാറന്റൈനിൽ തുടരുന്നു എന്ന് ഉറപ്പുവരുത്തുന്നതിനും ഇവർക്ക് ആവശ്യമായ സഹായം, സാന്ത്വനം, സഹകരണം നൽകുന്നതിനുമായി സർക്കാർ പുറപ്പെടുവിച്ച സുരക്ഷാ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ രൂപീകരിച്ച നിരീക്ഷണ സമിതികളുടെ മേൽനോട്ട ഏകോപനത്തിന് ഉദ്യോഗസ്ഥർക്ക് ചുമതല നൽകി. . ഇതിന്റെ മേൽനോട്ടത്തിനായി ഉദ്യോഗസ്ഥരെ അധികാരപ്പെടുത്തി. നിരീക്ഷണ സമിതികളുടെ പ്രവർത്തനത്തിന് മേൽനോട്ടം വഹിക്കുന്ന ഉദ്യോഗസ്ഥരുടെ ഏകോപനത്തിനായി എൽ എ ഡെപ്യൂട്ടി കളക്ടർ എം ബി ഗിരീഷ് കുമാറിനെ ചുമതലപ്പെടുത്തി. ഡെപ്യൂട്ടി കളക്ടറെ സഹായിക്കുന്നതിനായി കെ ബിലാൽ ബാബു, ആർ ആർ ഡെപ്യൂട്ടി തഹസിൽദാർ, കളക്ടറേറ്റ് ജൂനിയർ സൂപ്രണ്ടുമാരായ തോമസ് എം എ, രമേശ് എ എസ്, ജോൺസൺ വി പി, ചന്ദ്രിക കണിയൊത്തുപൊയിൽ എന്നിവരെയും നിയോഗിച്ചു. സുരക്ഷാക്രമീകരണവും ലംഘിച്ച് പൊതുജനമധ്യത്തിൽ വരുന്നവർക്കെതിരെ റിപ്പോർട്ട് നൽകുകയും മാതൃകാപരമായ ശിക്ഷാ നടപടി സ്വീകരിക്കും. കോവിഡ് 19 വൈറസിന്റെ സാമൂഹിക വ്യാപനം ഉണ്ടാവുകയാണെങ്കിൽ ജനങ്ങളെ ചികിത്സിക്കുന്നതിനും നിരീക്ഷണത്തിൽവെക്കുന്നതിനുമുള്ള സജ്ജീകരണം ഒരുക്കുന്നതിനായി തദ്ദേശസ്വയംഭരണ സ്ഥാപനതലത്തിൽ നിരീക്ഷണ സമിതി രൂപീകരിച്ചത്
വെബ് സോഷ്യൽ മീഡിയ മോണിറ്ററിങ് -ജില്ലാ ഇൻഫർമാറ്റിക്സ് ഓഫീസർ എൻ ഐ സി, അവശ്യസാധനങ്ങളുടെ വിതരണം ഉറപ്പാക്കൽ- ഡെപ്യൂട്ടി കളക്ടർ ആർ ആർ, ലോജിസ്റ്റിക്സ്- ഡെപ്യൂട്ടി കളക്ടർ എൽ ആർ, എയർപോർട്ട് - ഹുസൂർ ശിരസ്തദാർ എന്നീ ഉദ്യോഗസ്ഥരും ചുമതല നിർവഹിക്കേണ്ടതാണെന്ന് ജില്ലാ കളക്ടർ എസ് ഷാനവാസ് അറിയിച്ചു. ഈ ഉദ്യോഗസ്ഥർ പ്രതിദിന റിപ്പോർട്ട് ജില്ലാ കളക്ടർക്ക് സമർപ്പിക്കേണ്ടതാണ്.

date