Skip to main content

സ്‌നേഹിൽ കുമാർ സിങ്ങ്, സാബു കെ. ഐസക്ക് ഇൻസിഡന്റ് കമാണ്ടർമാർ

കാക്കനാട് : ജില്ലയിലെ കോവിഡ് പ്രവർത്തനങ്ങളുടെ ഇൻസിഡന്റ് കമാണ്ടർമാരായി ഫോർട്ട്‌ കൊച്ചി സബ് കളക്ടർ സ്‌നേഹിൽ കുമാർ സിങിനെയും മുവാറ്റുപുഴ ആർ. ഡി. ഒ സാബു കെ. ഐസക്കിനെയും  ജില്ലാ കളക്ടർ  എസ് സുഹാസ് ചുമതലപ്പെടുത്തി. കോവിഡ് പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട കേന്ദ്ര, സംസ്ഥാന നിർദേശങ്ങൾ ഇവരുടെ അധികാര പരിധിയിൽ  നടപ്പാക്കാൻ ഇവർക്കായിരിക്കും ചുമതല ഉണ്ടായിരിക്കുക.

കോവിഡ് നിയന്ത്രണവുമായി ബന്ധപ്പെട്ട്  ജില്ലയിലെ സർക്കാർ വകുപ്പുകൾ ഇൻസിഡന്റ് കമാണ്ടർ മാർക്ക് കീഴിലാണ് പ്രവർത്തിക്കേണ്ടത്. അവശ്യ വസ്തുക്കളുടെ നീക്കം സംബന്ധിച്ച ഏകോപനം സിറ്റി, ജില്ലാ പൊലീസ് മേധാവികളുമായി ചേർന്ന് നിർവഹിക്കുന്നതും ഇൻസിഡന്റ് കമാണ്ടർമാരായിരിക്കും.

വിഭവ സമാഹരണം, മനുഷ്യവിഭവശേഷിയുടെ വിന്യാസം, ആശുപത്രി സൗകര്യങ്ങൾ മെച്ചപ്പെടുത്തൽ എന്നിവയ്ക്കും കമാണ്ടർമാർ നേതൃത്വം നൽകും.

ദുരിത നിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനാവശ്യമായ ഉത്തരവുകൾ, നടപടിക്രമങ്ങൾ എന്നിവ ഇറക്കുന്നതിന് ഇൻസിഡന്റ് കമാണ്ടർമാരെ കളക്ടർ ചുമതലപ്പെടുത്തി. സ്വകാര്യ മേഖല അടക്കം ആവശ്യമായ ഏതു രംഗത്തു നിന്നും സേവനം ലഭ്യമാക്കുന്നതിനും കമാണ്ടർമാർക്ക് അധികാരമുണ്ട്

date