Post Category
സപ്ലൈകോ ഓൺലൈൻ വഴി ഭക്ഷ്യവസ്തുക്കൾ വീടുകളിൽ എത്തിക്കും: സിഎംഡി
സപ്ലൈകോ 27 മുതൽ കൊച്ചിയിൽ ഓൺലൈൻ വഴി അവശ്യ ഭക്ഷ്യ സാധനങ്ങൾ വിതരണ ചെയ്യുന്നതിനു തുടക്കം കുറിക്കുമെന്ന് സിഎംഡി പി.എം അലി അസ്ഗർ പാഷ അറിയിച്ചു. സൊമാറ്റോയുമായാണ് ഓൺലൈൻ വഴി ഭക്ഷ്യവസ്തുക്കൾ എത്തിക്കാനുള്ള കരാറായിട്ടുള്ളത്. പ്രാരംഭ നടപടി എന്ന നിലയിലാണ് സപ്ലൈകോയുടെ ആസ്ഥാനമായ ഗാന്ധി നഗറിനു എട്ടുകിലോ മീറ്റർ പരിധിയിൽ ഭക്ഷണ സാധനങ്ങൾ എത്തിക്കുക. തുടർന്ന് സംസ്ഥാനത്ത് 17 ഇടങ്ങളിൽ ഓൺലൈൻ സംവിധാനം ആരംഭിക്കും. ഓൺലൈൻ വഴി ഓർഡർ ചെയ്താൽ 40, 50 മിനിറ്റിനകം ഭക്ഷ്യവസ്തുക്കൾ വീടുകളിൽ ലഭിക്കും. ഇ-പെയ്മെന്റാണ് നടത്തേണ്ടതെന്നും സി എംഡി അറിയിച്ചു.
പി.എൻ.എക്സ്.1213/2020
date
- Log in to post comments