Post Category
അഗതികൾക്ക് അന്തിയുറങ്ങാൻ സൗകര്യമൊരുക്കി നാട്ടികഗ്രാമ പഞ്ചായത്ത്
തൃപ്രയാർ ക്ഷേത്രനടയിൽ കടതിണ്ണകളിൽ അന്തിയുറങ്ങിയിരുന്ന പതിനഞ്ചോളം അഗതികളെ നാട്ടിക ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.വിനുവിന്റെ നേതൃത്വത്തിൽ തൃപ്രയാർ ദേവസ്വം ഡോർമെറ്ററിയിലേക്ക് മാറ്റിതാമസിപ്പിച്ചു. അവർക്കുള്ള ഭക്ഷണവും വെള്ളവും പഞ്ചായത്ത് നൽകും. വൈസ് പ്രസിഡന്റ് കെ.എ.ഷൗക്കത്തലി, മെമ്പർ എൻ.കെ.ഉദയകുമാർ, സെക്രട്ടറി സാബു ജോർജ്, ദേവസ്വം മാനേജർ കൃഷ്ണൻ നമ്പൂതിരി, വലപ്പാട് പോലീസ് സബ് ഇൻസ്പെക്ടർ അരിസ്റ്റോട്ടിൽ, സന്നദ്ധ പ്രവർത്തകരായ സി.എസ് മണികണ്ഠൻ, രോഹിത് ഉണ്ണികൃഷ്ണൻ, റോബിൻ ചാലക്കൽ, അഭയ് തൃപ്രയാർ എന്നിവർ നേതൃത്വം നൽകി.
കൊറോണ ജാഗ്രതയുടെ ഭാഗമായി ഓട്ടോ ടാക്സി ഡ്രൈവർമാരുടേയും വ്യാപാരി വ്യവസായി പ്രതിനിധികളുടേയും സന്നദ്ധ പ്രവർത്തകരുടേയും പ്രത്യേക യോഗം ചേർന്ന് സുരക്ഷിതത്വത്തിന്റെ ഭാഗമായുള്ള നിർദ്ദേശങ്ങൾ നൽകി.
date
- Log in to post comments