Post Category
വകുപ്പ് തല വാഹനങ്ങൾ ഉടനെ ഹാജരാക്കണം
കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കോഴിക്കോട് ജില്ലാ ദുരന്ത നിവാരണ അതോറിറ്റിക്ക് വകുപ്പ് തല വാഹനങ്ങൾ അത്യാവശ്യമാണ്. ജില്ലാ കലക്ടര്‍ മുമ്പാകെ ഇതിനകം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലാത്ത അവശ്യ സര്‍വീസുകള്‍ അല്ലാത്ത വാഹനങ്ങള്‍ ഇന്ന് (മാര്‍ച്ച് 28) രാവിലെ 10 മണിക്ക് മുമ്പായി ഹാജരാക്കണം. അല്ലാത്ത പക്ഷം 2005 ലെ ദുരന്തനിവാരണ നിയമ പ്രകാരം ഓഫീസ് മേധാവിക്ക് എതിരെ കര്‍ശന അച്ചടക്ക നടപടി സ്വീകരിക്കുന്നതാണെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
date
- Log in to post comments