Skip to main content

ക്ഷീരവികസന, മൃഗസംരക്ഷണ വകുപ്പുകളിലെ സേവനങ്ങളെ  ലോക്ക് ഡൗണ്‍ വിലക്കുകളില്‍ നിന്നും ഒഴിവാക്കി

സംസ്ഥാനത്ത് ക്ഷീരവികസനം, മൃഗസംരക്ഷണം എന്നീ വകുപ്പുകളിലെ സേവനങ്ങളെ ലോക്ക് ഡൗണ്‍ വിലക്കുകളില്‍ നിന്നും ഒഴിവാക്കി അവശ്യസേവനങ്ങളായി പ്രഖ്യാപിച്ച് സര്‍ക്കാര്‍ ഉത്തരവായി. സംസ്ഥാനത്തെ ക്ഷീരവികസനത്തിലും മൃഗപരിപാലനത്തിലും ഉണ്ടാകുന്ന വിലക്കുകള്‍ അനേകം മനുഷ്യരെയും മൃഗങ്ങളെയും നേരിട്ട് ബാധിക്കുന്നതിനാലും പാല്‍ ഉത്പാദനവും വിതരണവും ഒഴിവാക്കാനാവാത്തതിനാലുമാണിത്. ഇതുപ്രകരം പാലിന്റെ മൊത്തം സംഭരണവും വിതരണവും നിയന്ത്രണങ്ങളില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. വെറ്ററിനറി ഹോസ്പിറ്റലുകളെയും ലോക്ക് ഡൗണില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. 

 

 

 

 

date