Skip to main content

വീടുകളില്‍നിന്ന് പുറത്തിറങ്ങാന്‍ കഴിയാത്തവര്‍ക്ക്  സഹായവുമായി നഗരസഭയുടെ 'കരുതല്‍' 

വീടുകളില്‍ പുറത്തിറങ്ങാന്‍ കഴിയാത്തവര്‍ക്ക് അവശ്യ സാധനങ്ങളും മരുന്നും വാങ്ങുന്നതിനായി പത്തനംതിട്ട നഗരസഭ മുന്‍കൈയെടുത്ത് സാധനങ്ങള്‍ വീട്ടിലെത്തിക്കാനായി 'കരുതല്‍' പദ്ധതി ആരംഭിച്ചു. നഗരസഭയിലെ അന്തേവാസികള്‍ക്ക് അവശ്യ സാധനങ്ങളും മരുന്നുകളും പാകംചെയ്ത ഭക്ഷണവും വാങ്ങി വീടുകളില്‍ എത്തിക്കുന്നതിനായി ഫോണിലൂടെ ബന്ധപ്പെടാം. ആവശ്യപ്പെട്ട സാധനങ്ങള്‍ നഗരസഭ സംവിധാനം ഉപയോഗിച്ച് വീടുകളിലെത്തിച്ചു ബില്ലുകള്‍ നല്‍കും. ബില്ലിന്റെ തുകമാത്രം നല്‍കിയാല്‍ മതിയാകും. സര്‍വീസ് ചാര്‍ജ് ബാധകമല്ല. ഓണ്‍ലൈന്‍ ട്രാന്‍സാക്ഷന്‍ ആയിരിക്കും പരമാവധി ഉപയോഗപ്പെടുത്തുക. അത്യാവശ്യഘട്ടത്തില്‍ മാത്രമാകും പണം സ്വീകരിക്കുക. ആരോഗ്യവകുപ്പിന്റെ എല്ലാനിര്‍ദേശങ്ങളും പാലിച്ചുമാത്രമേ വീടുകളിലെത്തുകയുള്ളൂ. മരുന്നുകള്‍ വാങ്ങാന്‍ ഡോക്ടര്‍ നല്‍കിയ കുറിപ്പടികള്‍ വാട്സ്ആപ്പ് മുഖേന നല്‍കണം. കുറിപ്പടിയില്ലാതെ മരുന്നുകള്‍ എത്തിക്കുന്നതല്ല. വീടുകളില്‍ ഐസലേഷനില്‍ കഴിയുന്നവര്‍ അവശ്യസേവനങ്ങള്‍ക്ക് അതത് വാര്‍ഡിലെ ആശാ പ്രവര്‍ത്തകരുമായി ബന്ധപ്പെടണമെന്ന് പത്തനംതിട്ട നഗരസഭ ചെയര്‍പേഴ്സണ്‍ റോസ്‌ലിന്‍ സന്തോഷ് അറിയിച്ചു. നഗരസഭയിലെ കോവിഡ് മാനേജ്മെന്റ് സെല്‍ കോണ്‍ടാക്ട് നമ്പര്‍: 9188246485

date