Post Category
ലോക്ഡൗണ്‍ലംഘനം: ജില്ലയില്‍ 245 കേസുകള്‍
ലോക്ഡൗണ്‍ ലംഘിച്ചതിന് ജില്ലയില്‍ ഇന്നലെ പോലീസ് 245 കേസെടുത്തു. 305 പേരെ പ്രതി ചേര്‍ത്തതായി ജില്ലാ പോലീസ് മേധാവി പി. കെ. മധു അറിയിച്ചു. തൊടുപുഴയിലാണ് കൂടുതല്‍ കേസുകളും പ്രതികളുമുണ്ടായിരിക്കുന്നത്. അനാവശ്യമായി നിരത്തിലിറക്കിയ 61 വാഹനങ്ങള്‍ പിടിച്ചെടുത്തു. ഈ വാഹനങ്ങള്‍ ഇനി ലോക് ഡൗണ്‍ കാലാവധി തീരുന്ന ഏപ്രില്‍ 14 നു ശേഷമേ ഉടമയ്ക്കു തിരികെ നല്‍കൂ. പരിശോധന വരുംദിവസങ്ങളിലും ശക്തമായി തുടരുമെന്നു എസ് പി. അറിയിച്ചു. മതിയായ കാരണമില്ലാതെ ഒരു കാരണവശാലും ജനങ്ങള്‍ റോഡിലിറങ്ങാന്‍ അനുവദിക്കുകയില്ല. കവലകളിലും കടത്തിണ്ണകളിലും അനാവശ്യമായി ഇരിക്കാന്‍ പാടില്ല. കൂട്ടംകൂടിയുള്ള ഒരു പരിപാടിയും നടത്തരുത്. സ്വകാര്യ വാഹനങ്ങളില്‍ ഡ്രൈവര്‍ മാത്രമേ പാടുള്ളൂ.
date
- Log in to post comments