Post Category
ഭക്ഷണലഭ്യത ഉറപ്പു വരുത്തും
ജില്ലയില്‍ ലോക്ഡൗണിന്റെ പേരില്‍ ആരും പട്ടിണി കിടക്കാന്‍ അനുവദിക്കുകയില്ല. ജില്ലയിലെ 51 പഞ്ചായത്തുകളിലും കമ്യൂണിറ്റി കിച്ചന്‍ തുറന്നു കഴിഞ്ഞു. വീടുകളില്‍ നിരീക്ഷണമുള്ളവര്‍ക്കു ജില്ലാ ഭരണകൂടത്തിന്റെ ചെലവില്‍ ഭക്ഷണം എത്തിച്ചുകൊടുക്കും. ഉടമയുടെ കീഴില്‍ അല്ലാതെ ജോലി ചെയ്യുന്ന അതിഥി തൊഴിലാളികള്‍ക്കു പ്രത്യേക ക്യാമ്പ് ഒരുക്കി അവിടെ ഭക്ഷണം നല്‍കും. ഉടമകളുടെ കീഴിലുള്ളവര്‍ക്കു അവര്‍ തന്നെ ഭക്ഷണം നിര്‍ബന്ധമായും കൊടുത്തിരിക്കണം. ഇക്കാര്യത്തില്‍ വീഴ്ച വരുത്തുന്നുവര്‍ക്കെതിരേ നടപടിയെടുക്കും. കട്ടപ്പന, തൊടുപുഴ നഗരസഭകളിലും ഇത്തരത്തില്‍ പ്രവര്‍ത്തനം നടത്തും.
date
- Log in to post comments