വിശക്കുന്നോ... വിളിക്കൂ...
വിശക്കുന്നുണ്ടോ....പക്ഷേ ഭക്ഷണം കിട്ടാന്‍ വഴിയില്ല...ഒട്ടും ആശങ്കപ്പെടേണ്ടതില്ല, കൈയില്‍ ഫോണുണ്ടെങ്കില് ഇനി അതില്ലെങ്കില്‍ മറ്റാരുടെയെങ്കിലും ഫോണില്‍ നിന്നോ കളക്ടറേറ്റിലെ കണ്ട്രോള് റൂമില്‍ ഒന്നു വിളിച്ചാല്‍ മതി തൊട്ടടുത്ത സമൂഹപാചക മുറിയില്‍ നിന്ന് ഭക്ഷണം കൈയിലെത്തും.
ഇടുക്കി ജില്ലയില്‍ ആരും പട്ടിണി കിടക്കാന്‍ പാടില്ല എന്ന ലക്ഷ്യത്തോടെ ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കും ഭക്ഷണം കഴിക്കുവാന്‍ നിവൃത്തിയില്ലാത്തവര്‍ക്കും യഥാസമയം ഭക്ഷണം എത്തിക്കുന്നതിനായി ജില്ലാ ഭരണകൂടത്തിന്റെ ആഭിമുഖ്യത്തില്‍ ജില്ലാതല കണ്ട്രോള് റൂം തുറന്നു. കണ്ട്രോള് റൂമിലേക്കു വിളിക്കുന്ന ആളുടെ വിവരം പിന്നീട് തൊട്ടടുത്തുള്ള സമൂഹ പാചകമുറിയിലേക്ക് കൈമാറും. ഇവിടെനിന്ന് ഭക്ഷണം എത്തും.
ഭക്ഷണം ലഭിക്കുവാന്‍ ബുദ്ധിമുട്ടുള്ള ആരെങ്കിലും ജില്ലയില്‍ നിലവിലുണ്ടെങ്കില്‍ താഴെക്കൊടുത്തിരിക്കുന്ന കണ്ട്രോള് റൂം നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്. കണ്ട്രോള് റൂം പഞ്ചായത്ത് / മുനിസിപ്പാലിറ്റി തലത്തില്‍ നിലവിലുള്ള കമ്മ്യൂണിറ്റി കിച്ചണ്‍ മുഖേന ഭക്ഷണം ക്രമീകരിക്കുന്നതാണ്. ഫോണ്‍: 04862 233111, 233130, 9383463036
- Log in to post comments