വട്ടവടയില്‍ ജാഗ്രത നിര്‍ദ്ദേശം ഐസൊലേഷനുള്ള സൗകര്യമൊരുക്കി
വട്ടവട ഗ്രാമപഞ്ചായത്തില്‍ താമസിച്ചു വന്നിരുന്ന കൊടൈക്കനാല്‍ സ്വദേശിക്ക് കോവിഡ് 19 രോഗ ലക്ഷണങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് വട്ടവട്ടവടയില്‍ കൂടുതല്‍ ജാഗ്രത. നിര്‍മ്മാണ മേഖലയില്‍ ജോലിക്കായി ആഴ്ചകള്‍ക്കു മുമ്പ് എത്തിയ ഇദ്ദേഹത്തെ രോഗ ലക്ഷണങ്ങളെ തുടര്‍ന്ന് കൊടൈക്കനാലിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇദ്ദേഹത്തിന്റെ പരിശോധന ഫലം രണ്ടു ദിവസത്തിനകം ലഭിക്കും.
രോഗ ലക്ഷണങ്ങളുള്ള ആളുമായി അടുത്തിടപഴകിയവരെ നിരീക്ഷിക്കാനും ആവശ്യമെങ്കില്‍ ഐസൊലേഷന്‍ സൗകര്യങ്ങളൊരുക്കാനും വട്ടവട പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചു. ഇതിനായി പഞ്ചായത്തിന്റെ കീഴിലുള്ള മള്‍ട്ടി അമിനറ്റി ഹബ്ബിന്റെ കെട്ടിടം സജ്ജമാക്കിയിട്ടുണ്ട്. രോഗ ലക്ഷണമുള്ള വ്യക്തി താമസിച്ചിരുന്ന വീടും പരിസരവും അണുനാശിനികൊണ്ട് ശുദ്ധീകരിച്ചതായും ഇദ്ദേഹവുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടിട്ടുള്ള വ്യക്തികള്‍ ആരോഗ്യ പ്രവര്‍ത്തകരെ വിവരം അറിയിക്കാനും പഞ്ചായത്ത് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട.്
- Log in to post comments