Post Category
സമയപരിധി നീട്ടി
പതിനൊന്നാം ശമ്പള പരിഷ്കരണ കമ്മിഷന്റെ ചോദ്യാവലിക്ക് മറുപടി സ്വീകരിക്കുന്നതിനുള്ള സമയപരിധി ഏപ്രിൽ 30ന് വൈകിട്ട് അഞ്ച് വരെ നീട്ടി. ചോദ്യാവലിക്കുള്ള പ്രതികരണവും നിവേദനങ്ങളും office.prc@kerala.gov.in ൽ അയക്കണം. കമ്മിഷനുമായി നേരിട്ടോ വീഡിയോ കോൺഫറൻസ് മുഖേനയോ ചർച്ച നടത്തുന്നതിന് ആഗ്രഹിക്കുന്നവർ അക്കാര്യം നിവേദനത്തിൽ സൂചിപ്പിക്കണം. ചർച്ചയുടെ തിയതിയും സമയവും സംബന്ധിച്ച അറിയിപ്പ് നിവേദനത്തിൽ നൽകിയിട്ടുള്ള മൊബൈൽ നമ്പറിൽ എസ്.എം.എസ് ആയി നൽകുമെന്നും കമ്മിഷൻ സെക്രട്ടറി അറിയിച്ചു.
പി.എൻ.എക്സ്.1264/2020
date
- Log in to post comments