Skip to main content

അവശ്യവസ്തുക്കള്‍:  ഓണ്‍ലൈനായി വാഹന അനുമതി നല്‍കും

 

 

 

കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്താകമാനം ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്ക് അവശ്യവസ്തുക്കള്‍, ചരക്കുകള്‍, സേവനം എന്നിവ  ലഭ്യമാക്കുവാന്‍ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തികള്‍ക്ക് ജില്ലാ ഭരണകൂടം വാഹന അനുമതി നല്‍കും. വെഹിക്കിള്‍ പെര്‍മിറ്റ്/പാസ്സ് ആവശ്യമുള്ളവര്‍ക്ക് കോവിഡ് ജാഗ്രത എന്ന പ്രോഗ്രസീവ് വെബ് അപ്ലിക്കേഷന്‍ വഴി ഇത് എളുപ്പത്തില്‍ ലഭ്യമാകും.
ഇതിനായി നിങ്ങള്‍ താഴെ പറയുന്ന കാര്യങ്ങള്‍ ചെയ്യുക

https://kozhikode.nic.in/covid19jagratha അല്ലെങ്കില്‍ https://covid19jagratha.kerala.nic.in ലിങ്ക് വഴി പ്രോഗ്രസ്സീവ് വെബ് ആപ്ലിക്കേഷന്‍ സന്ദര്‍ശിക്കാം. ഷോപ്പുകളും സ്ഥാപനങ്ങളും എന്ന ഓപ്ഷന് കീഴില്‍ ചരക്കുകള്‍ക്കായുള്ള വെഹിക്കിള്‍ പെര്‍മിറ്റ് എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക.  തുടര്‍ന്ന് നിങ്ങളുടെ മൊബൈല്‍ നമ്പര്‍ നല്‍കി ഒ.ടി.പി സൃഷ്ടിക്കുക. മൊബൈല്‍ നമ്പറില്‍ ലഭിച്ച ഒ.ടി.പി രേഖപ്പെടുത്തുക.

ജില്ല, തദ്ദേശ സ്ഥാപനം, പേര്, വിലാസം, വാഹന തരം, പോകുന്നത്, ഉദ്ദേശ്യം, ഡാറ്റയും സമയവും, മടങ്ങിവരുന്ന തീയതിയും സമയവും, പോകേണ്ട തീയതി, സമയം, ലൈസന്‍സ് നമ്പര്‍ തുടങ്ങിയവ തിരഞ്ഞെടുത്ത് പ്രദര്‍ശിപ്പിച്ച ഫോം പൂരിപ്പിച്ച് സേവ് ഓപ്ഷന്‍ ക്ലിക്കുചെയ്യുക.

ബന്ധപ്പെട്ട അധികാരികളുടെ അംഗീകാരത്തിന് ശേഷം 'അവശ്യവസ്തുക്കള്‍ കടത്തുന്നതിനുള്ള വാഹന പെര്‍മിറ്റ് ഡൗണ്‍ലോഡ് ചെയ്യുക' എന്ന് സൂചിപ്പിക്കുന്ന എസ്.എം.എസ് മൊബൈല്‍ നമ്പറില്‍ ലഭിക്കും, തുടര്‍ന്ന് നല്‍കിയ ലിങ്കില്‍ ക്ലിക്കുചെയ്ത് വാഹന പെര്‍മിറ്റ് ഡൗണ്‍ലോഡ് ചെയ്യാം. പെര്‍മിറ്റിന്റെ ദുരുപയോഗം ഗൗരവമായി കാണുകയും എന്‍ഫോഴ്സ്മെന്റ് ഏജന്‍സികള്‍ കര്‍ശന നടപടിയെടുക്കുകയും ചെയ്യുമെന്ന് ജില്ലാ കലക്ടര്‍ മുന്നറിയിപ്പ് നല്‍കി.

date