Skip to main content

അമിത വില ഈടാക്കിയ  വ്യാപാരികള്‍ക്കെതിരെ നടപടി  

 

 

 

കോഴിക്കോട് താലൂക്കില്‍ അവശ്യവസ്തുക്കള്‍ക്ക് അമിത വില ഈടാക്കിയ വ്യാപാരികള്‍ക്കെതിരെ സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥര്‍ നടപടിയെടുത്തു.    
പുല്ലാളൂര്‍, കുരുവട്ടൂര്‍, പാലത്ത്, കുമാരസ്വാമി, ചെറുകുളം പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങളില്‍ കോഴിക്കോട് താലൂക്ക് സപ്ലൈ ഓഫീസറും റേഷനിങ് ഇന്‍സ്‌പെക്ടര്‍മാരുമാണ് പരിശോധന നടത്തിയത്.  വില്‍പന വില പ്രദര്‍ശിപ്പിക്കാത്തതും അമിത വില ഈടാക്കിയതുമായ വ്യാപാരികള്‍ക്ക്  നോട്ടീസ് നല്‍കി.

താരതമ്യേന കൂടുതല്‍ വില ഈടാക്കുന്നതായി ശ്രദ്ധയില്‍പെട്ട വ്യാപാരികള്‍ക്ക് വില കുറക്കുന്നതിന് നിര്‍ദ്ദേശം നല്‍കുകയും പുതുക്കിയ നിരക്ക് വിലവിവര പട്ടികകളില്‍ രേഖപ്പെടുത്തുകയും ചെയ്തു. പരിശോധനയില്‍ താലൂക്ക് സപ്ലൈ ഓഫീസര്‍ ശ്രീജ. എന്‍.കെ, റേഷനിങ് ഇന്‍സ്‌പെക്ടര്‍മാരായ കെ. ബാലകൃഷ്ണന്‍, കെ. ബി. സരിത എന്നിവര്‍ പങ്കെടുത്തു

date