Skip to main content

വിലവര്‍ധന: പരിശോധന നടത്തി

 

അവശ്യവസ്തുക്കളുടെ വിലവര്‍ധന തടയുന്നതിനായി വടകര താലൂക്ക് സപ്ലൈ ഓഫീസറുടെ നേതൃത്വത്തില്‍ രൂപീകരിച്ച സ്‌ക്വാഡ് കാവില്‍ റോഡ്, കുന്നത്ത്കര, ചെരണ്ടത്തൂര്‍, തോടന്നൂര്‍, ചെമ്മരത്തൂര്‍, കോട്ടപ്പളളി, മേമുണ്ട, ഗവ. ഹോസ്പിറ്റല്‍ പരിസരം, കോറോത്ത് റോഡ്, കുഞ്ഞിപ്പളളി, അഴിയൂര്‍, മാഹി റെയില്‍വേ സ്റ്റേഷന്‍ സെന്‍ട്രല്‍ മുക്കാളി എന്നിവിടങ്ങളിലെ കച്ചവട സ്ഥാപനങ്ങള്‍ പരിശോധിച്ചു.  കണ്ണൂക്കര, മുക്കാളി, അഴിയൂര്‍, കുഞ്ഞിപ്പളളി, കോറോത്ത് റോഡ് എന്നിവിടങ്ങളില്‍ കോഴിയിറച്ചിക്ക്  അമിതവില ഈടാക്കുന്നതായി കണ്ടെത്തി. ഇവിടങ്ങളിലെല്ലാം വില 120 രൂപയാക്കി നിജപ്പെടുത്തി. പച്ചക്കറി അടക്കമുളള മറ്റു ഭക്ഷ്യവസ്തുക്കള്‍ക്ക് അഴിയൂര്‍ മേഖലയില്‍   കച്ചവടക്കാര്‍ സംഘം ചേർന്ന് അമിതവില ഈടാക്കുന്നതായി കണ്ടെത്തി. ജില്ലാ കലക്ടര്‍ നിശ്ചയിച്ച വില മാത്രമേ ഈടാക്കാവൂ എന്നും   വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിക്കാതെ കട തുറന്നു പ്രവര്‍ത്തിക്കരുതെന്നും  കര്‍ശന നിര്‍ദ്ദേശം നല്‍കി. കോട്ടപ്പളളിയില്‍ പഞ്ചസാരയടക്കമുളള ഭക്ഷ്യവസ്തുക്കള്‍ക്ക് അധികവില ഈടാക്കിയത് കുറപ്പിച്ചു.  

വരും ദിവസങ്ങളിൽ കൊളളവില എടുക്കുന്നതായി  ബോധ്യപ്പെടുന്ന കടകൾ  അടപ്പിച്ച്  ലൈസന്‍സ് റദ്ദാക്കുന്നതടക്കമുള്ള നടപടികൾ സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. പരിശോധന സ്‌ക്വാഡില്‍ താലൂക്ക് സപ്ലൈ ഓഫീസര്‍ക്ക് പുറമേ ജീവനക്കാരായ സജീഷ് കെ.ടി, നിജിന്‍ ടി വി, കുഞ്ഞിക്കൃഷ്ണന്‍ കെ.പി, ശ്രീധരന്‍ കെ കെ, സുനില്‍കുമാര്‍ എസ്, ശ്രീജിത്ത് കെ.പി എന്നിവരും പങ്കെടുത്തു.

 

 

 

 

 

 

 

 

 

date