ഉല്പാദന വളർച്ചയ്ക്കും സമ്പൂർണ്ണ ശുചിത്വത്തിനും ഊന്നൽ നൽകി മേലടി ബ്ലോക്ക് പഞ്ചായത്ത് ബജറ്റ്
ശുചിത്വ മാലിന്യ സംസ്കരണ പദ്ധതികൾക്കും സമ്പൂർണ ഭവന പദ്ധതിക്കും പ്രാദേശിക ഉൽപാദന വളർച്ചക്കും ഊന്നൽ നൽകി മേലടി ബ്ലോക്ക് പഞ്ചായത്ത് ബജറ്റ്.
സമ്പൂർണ്ണ പാർപ്പിട സുരക്ഷാ പദ്ധതിയായ ലൈഫ് മിഷനു കീഴിൽ 2020- 21ൽ തദ്ദേശ സ്ഥാപനങ്ങളുമായി ചേർന്ന് 1, 99,06, 672 രൂപ ചെലവഴിക്കാൻ ലക്ഷ്യമിടുന്നുണ്ട്. ഹരിതകേരളം മിഷനുമായി ചേർന്ന് ജൈവ പച്ചക്കറി കൃഷി, നെൽ കൃഷി വ്യാപനം എന്നിവയ്ക്കും അജൈവ മാലിന്യ സംസ്കരണ പദ്ധതിക്കും ഫണ്ട് വകയിരുത്തിയിട്ടുണ്ട്. സ്വകാര്യ സംരംഭകരുമായി ചേർന്ന് ജൈവ മാലിന്യ സംസ്കരണ പദ്ധതിയും ലക്ഷ്യമിടുന്നുണ്ട്. മേപ്പയൂർ ടൗണിൽ സ്ത്രീകൾക്ക് ടോയ്ലറ്റ് കോംപ്ലക്സുകൾ ദുരിതാശ്വാസ കേന്ദ്രങ്ങളായി പ്രവർത്തിക്കുന്ന സ്കൂളുകളിലും ടോയ്ലറ്റ് കോംപ്ലക്സുകൾ നിർമ്മിക്കാനും പദ്ധതി വിഭാവനം ചെയ്തിട്ടുണ്ട്. സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ട് വനിതാ ഗ്രൂപ്പുകൾക്ക് സ്വയംതൊഴിൽ സംരംഭങ്ങൾ ആരംഭിക്കാൻ 15 ലക്ഷം രൂപ മാറ്റി വെച്ചിട്ടുണ്ട്. പട്ടികജാതി ക്ഷേമത്തിനായി 46 ലക്ഷത്തി എൺപതിനായിരം രൂപയും വകയിരുത്തിയിട്ടുണ്ട്. അടിസ്ഥാന മേഖലകളായ റോഡുകൾ, കുടിവെള്ളം എന്നിവയുടെ വികസനത്തിനും ബജറ്റിൽ ഫണ്ട് വകയിരുത്തിയിട്ടുണ്ട്.
വൈസ് പ്രസിഡന്റ് ശോഭ കാരയിൽ ബജറ്റ് അവതരിപ്പിച്ചു. മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ കുഞ്ഞിരാമൻ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്മാരായ കെ.പി റീന, രമ ചെറുകുറ്റി, സ്ഥിരം സമിതി അംഗങ്ങളായ പി ബാലഗോപാലൻ, ഇ കുഞ്ഞിക്കണ്ണൻ, പ്രേമ ബാലകൃഷ്ണൻ, ബ്ലോക്ക് മെമ്പർമാരായ രാജേഷ് കീഴരിയൂർ, സുനിൽ ഓടയിൽ, പി.വി റംല, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ സരുൺ എന്നിവർ സംസാരിച്ചു.
- Log in to post comments