Skip to main content

ജില്ലയില്‍ 605 പേര്‍ കൂടി നിരീക്ഷണത്തില്‍

 

       കൊറോണ രോഗ പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയില്‍ 605പേര്‍ കൂടി നിരീക്ഷണത്തില്‍. ഇതോടെ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം 8511 ആയി. ചൊവ്വാഴ്ച്ച 13 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചതായി. ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുളള പറഞ്ഞു. ഇതുവരെ അയച്ച 102 സാമ്പിളുകളില്‍ 74 എണ്ണത്തിന്റെ ഫലം ലഭിച്ചു.35 എണ്ണത്തിന്റെ ഫലം ലഭിക്കുവാനുണ്ട്. ജില്ലയിലെ 15 കോവിഡ് കെയര്‍ സെന്ററുകളിലായി 169 ആളുകള്‍ താമസിക്കുന്നുണ്ട്.അവശ്യ ഘട്ടത്തില്‍ ഉപയോഗിക്കാനായി  135 സ്ഥാപനങ്ങള്‍കൂടി കണ്ടെത്തിയിട്ടുണ്ട്. 1960 മുറികള്‍ ഇവിടെ ഒരുക്കാനാകും. എസ്.ടി വിഭാഗക്കാര്‍ക്കായി പ്രത്യേകം സജ്ജീകരണവുമുണ്ട്.

  ജില്ലയില്‍ ആകെ 3679 അതിഥി തൊഴിലാളികളാണുളളത്. 1570 പേര്‍ക്ക് കമ്മ്യൂണിറ്റി കിച്ചണ്‍ വഴി ഭക്ഷണം നല്‍കി. 26 തദ്ദേശ സ്ഥാപനങ്ങളില്‍ കമ്മ്യൂണിറ്റി കിച്ചണ്‍ തുടങ്ങി. ജില്ലയിലെ 14 ചെക്ക് പോസ്റ്റുകളില്‍ 1278 വാഹനങ്ങളിലായി എത്തിയ 1954 ആളുകളെ പരിശോധിച്ചതില്‍ ആര്‍ക്കും തന്നെ രോഗലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടില്ല. വയനാട്ടില്‍ നിന്നും കര്‍ണാടകയിലേക്ക്  77 ചരക്ക് വാഹനങ്ങളും കര്‍ണാടകയില്‍ നിന്ന് ജില്ലയിലേക്ക് 31 ചരക്ക് വാഹനങ്ങളും ഗതാഗതം നടത്തി

date