അതിഥി തൊഴിലാളികള്‍ക്ക് പ്രതിരോധ മരുന്ന് നല്കി ഹോമിയോപ്പതി വകുപ്പ്
അടൂര്‍ മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിലെ ക്യാമ്പുകളില്‍ കഴിയുന്ന അതിഥി തൊഴിലാളികള്‍ക്ക് പ്രതിരോധ മരുന്ന് നല്കി ഹോമിയോപ്പതി വകുപ്പ്. അതിഥി തൊഴിലാളികള്‍ കൂടുതലായി കഴിയുന്ന ക്യാമ്പുകളില്‍ എത്തി പ്രതിരോധപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന്റെ ഭാഗമായി ഹോമിയോപ്പതിവകുപ്പ് പ്രതിരോധ മരുന്നുകള്‍ വിതരണം ചെയ്തു. അടൂര്‍ മണ്ഡലത്തിലെ ഏനാത്ത്, ഏഴംകുളം, പന്തളം എന്നിവിടങ്ങളിലെ ക്യാമ്പുകളിലാണ് പ്രതിരോധ മരുന്നുകള്‍ വിതരണം ചെയ്തത്. ഏഴംകുളത്തെ എംസണ് ഓഡിറ്റോറിയത്തിന് അടുത്തുള്ള ക്യാമ്പില്‍ ചിറ്റയം ഗോപകുമാര്‍ എം എല്‍ എ, ഹോമിയോപ്പതി ജില്ലാമെഡിക്കല്‍ ഓഫീസര്‍ ഡോ.ബിജു, മെഡിക്കല്‍ ഓഫീസര്‍മാരായ ഡോ. ബിജി ഡാനിയേല്‍, ഡോ.പൂര്‍ണിമ, ഡോ.റെജി എന്നിവരുടെ നേതൃത്വത്തില്‍ പ്രതിരോധ മരുന്നുകള്‍ വിതരണം ചെയ്തു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ മറ്റു കാമ്പുകളിലും മരുന്നുകള്‍ വിതരണം ചെയ്യുമെന്ന്ചിറ്റയം ഗോപകുമാര്‍ എം എല്‍എയും ഡിഎംഒ ഡോ. ഡി. ബിജുകുമാറും അറിയിച്ചു.
- Log in to post comments