Post Category
പ്രത്യേക സമിതി രൂപീകരിച്ചു
കോവിഡ് -19 അടിയന്തിര സാഹചര്യത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരം ജില്ലയില്‍ ഭക്ഷ്യ വസ്തുക്കളുടെ ലഭ്യത, ഹോം ഡെലിവറി, അളവ് തൂക്ക തട്ടിപ്പ്, അമിതവില, പൂഴ്ത്തിവയ്പ്, ചരക്ക് ഗതാഗതം തുടങ്ങിയ വിഷയങ്ങളില്‍ പരിശോധന നടത്തി നിയമ വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവരെ കണ്ടെത്തുന്നതിനും കര്‍ശന നടപടി സ്വീകരിക്കുന്നതിനുമായി ജില്ലാകലക്ടര്‍ ചെയര്‍മാനായും ജില്ലാ സപ്ലൈ ഓഫീസര്‍, അസിസ്റ്റന്റ് കണ്‍ട്രോളര്‍ ലീഗല്‍ മെട്രോളജി എന്നിവര്‍ അംഗങ്ങളായും പ്രത്യേക സമിതി രൂപീകരിച്ചു. സമിതി നിര്‍ദ്ദേശ പ്രകാരം ജില്ലയിലെ വിവിധ താലൂക്കുകളില്‍ പൊതുവിപണിയിലെ വില നിലവാരം പരിശോധിച്ചു. കരിഞ്ചന്ത, പൂഴ്ത്തിവയ്പ് എന്നിവ തടയുന്നതിനായി പരിശോധനകള്‍ നടത്തി നടപടികള്‍ സ്വീകരിച്ചു. നിലവില്‍ പൊതുവിപണിയില്‍ എല്ലാ അവശ്യസാധനങ്ങളും ലഭിക്കും.
date
- Log in to post comments