Skip to main content

കൊറോണ  ജാഗ്രതയോടെ ജില്ലയിലെ ക്ഷീര സംഘങ്ങള്‍

കൊറോണയുടെ മുന്‍കരുതലായി പത്തു വയസ്സിനു താഴെയുള്ള കുട്ടികളോ 65 വയസ്സിനു മേലെയുള്ളവരോ ക്ഷീരസംഘങ്ങളില്‍ പാല്‍ നല്‍കുവാനോ വാങ്ങുവാനോ പോകരുത് എന്ന് ക്ഷീരവികസനവകുപ്പ് നിര്‍ദ്ദേശിച്ചു. ചുമ, പനി, ജലദോഷം മുതലായവ ഉള്ളവര്‍ ക്ഷീരസംഘങ്ങളിലോ ക്ഷീരവികസനവകുപ്പിന്റെ ഓഫീസുകളിലോ സന്ദര്‍ശിക്കരുത്. പാല്‍ സംഭരിക്കുന്നതിന് അഞ്ചു പേരില്‍ കൂടുതല്‍ ഒരു സമയത്ത്  കൂടരുത്. പാല്‍ അളക്കുന്നവര്‍ തമ്മില്‍ ഒരു മീറ്ററില്‍ അധികം അകലം പാലിക്കണം. സംഘങ്ങളില്‍ അണുനാശിനി , കൈ കഴുകാനുള്ള സോപ്പ്,  സാനിറ്റൈസര്‍, മാസ്‌ക് എന്നിവ വാങ്ങുന്നതിനുള്ള അനുമതി നല്‍കിയിട്ടുണ്ട്.
ക്ഷീര വികസനവകുപ്പിനെയും അവശ്യ  സര്‍വീസ് ആയി പ്രഖ്യാപിച്ചിട്ടുണ്ട്. ജില്ലയില്‍ 194 ക്ഷീരസംഘങ്ങളില്‍ നിന്നായി പ്രതിദിനം 1,52,000 ലിറ്റര്‍ പാല്‍ സംഭരിക്കുന്നുണ്ട്. ഏകദേശം 15,000 ഓളം കര്‍ഷകരില്‍ നിന്നാണ്  പാല്‍ സംഭരിക്കുന്നത്. ഇതില്‍  27,500 ലിറ്റര്‍ പ്രാദേശികമായി വിപണനം നടത്തുന്നുണ്ട്. ബാക്കി പാലാണ് മില്‍മയ്ക്ക് നല്‍കുന്നത്. ലോക് ഡൗണിന്റെ പശ്ചാത്തലത്തില്‍ ജില്ലയിലെ പാല്‍ സംഭരണത്തിലും ലഭ്യതയിലും കര്‍ഷകരും ഉപഭോക്താക്കളും നേരിടുന്ന പ്രശ്‌നങ്ങള്‍ ക്ഷീരവികസനവകുപ്പിലെയും മില്‍മയിലെയും ഉദ്യോഗസ്ഥരെ ഫോണ്‍ വഴി അറിയിക്കാം പാല്‍ സംഭരണം , കാലിത്തീറ്റ  വിതരണം എന്നിവയുടെ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ : സണ്ണി ടി എ (9447916857) , ജിജ സി കൃഷ്ണന്‍ (9495818683)  പാല്‍ വിപണനത്തിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥര്‍:  ബോബി പി എ ( 9447396859)  ട്രീസ തോമസ് ( 9686570109)
സംസ്ഥാനതലത്തില്‍ ബന്ധപ്പെടേണ്ട ഫോണ്‍ നമ്പറുകള്‍ :   കെ ശശികുമാര്‍ ,ഡെപ്യൂട്ടി ഡയറക്ടര്‍ (പ്ലാനിംഗ്)  9446376988,  എം പ്രകാശ്, ഡെപ്യൂട്ടി ഡയറക്ടര്‍ (എക്സ്റ്റന്‍ഷന്‍)  9496450432,  രജിത ആര്‍ , ഡെപ്യൂട്ടി ഡയറക്ടര്‍ (ഇ ഗവേണന്‍സ്)-9446300767
 

date