Skip to main content

കോവിഡിനെതിരെ പ്രതിരോധം തീര്‍ക്കാന്‍ ക്ഷീരസംഘങ്ങളും

എല്ലാവര്‍ക്കും ഭക്ഷണം എന്ന ആശയം ഉള്‍ക്കൊണ്ട് കൊണ്ട് സര്‍ക്കാര്‍ നടപ്പിലാക്കുന്ന കമ്മ്യൂണിറ്റി കിച്ചണിലേക്ക് സൗജന്യമായി പാല്‍ നല്‍കി ഇടുക്കി ജില്ലയിലെ മൂന്നാര്‍ ബ്ലോക്ക് ലക്ഷ്മി ക്ഷീരസംഘം,  ജില്ലയിലെ ക്ഷീരസംഘങ്ങള്‍ക്ക് മാതൃകയായി. മൂന്നാര്‍ കമ്മ്യൂണിറ്റി കിച്ചനിലേയ്ക്ക് ലക്ഷ്മി ക്ഷീരസംഘം പാല്‍ നല്‍കുന്നതിന്റെ ഉദ്ഘാടനം മൂന്നാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്  കറുപ്പുസ്വാമി നിര്‍വഹിച്ചു. എല്ലാ ദിവസവും കമ്മ്യൂണിറ്റി കിച്ചനിലേയ്ക്ക്  10 ലിറ്റര്‍ പാല്‍ വീതം സൗജന്യമായി നല്‍കുമെന്ന് സംഘം പ്രസിഡണ്ട്  ആര്‍ ഗുരുസ്വാമി, സംഘം സെക്രട്ടറി  വിജയകുമാര്‍ എന്നിവര്‍ അറിയിച്ചു.

date