Skip to main content

തലപ്പാടി കേന്ദ്രത്തില്‍ സാമ്പിള്‍ പരിശോധന തുടങ്ങി

മഹാത്മ ഗാന്ധി സര്‍വ്വകലാശാലയുടെ തലപ്പാടി ഇന്‍റര്‍ യൂണിവേഴ്സിറ്റി സെന്‍റര്‍ ഫോര്‍ ബയോ മെഡിക്കല്‍ റിസര്‍ച്ചില്‍ കൊറോണ രോഗ നിര്‍ണയത്തിനുള്ള സാമ്പിള്‍ പരിശോധന ഇന്നലെ(മാര്‍ച്ച് 27) ആരംഭിച്ചു.

കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രില്‍നിന്ന് ശേഖരിച്ച ആറു സാമ്പിളുകളും ജനറല്‍ ആശുപത്രിയില്‍നിന്നുള്ള മൂന്നു സാമ്പിളുകളുമാണ് ഇവിടെ ആദ്യ ദിനം പരിശോധനയ്ക്ക് എത്തിച്ചത്. പരിശോധനാ ഫലം ഇന്ന്(മാര്‍ച്ച് 28) ലഭിക്കും.

ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. വ്യാസ് സുകുമാരന്‍, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. പി.എന്‍. വിദ്യാധരന്‍, ജില്ലാ ആര്‍.സി.എച്ച് ഓഫീസര്‍ ഡോ. സി.ജെ. സിത്താര, എം.സി.എച്ച് ഓഫീസര്‍ കെ. ശ്രീലേഖ എന്നിവര്‍ ഇന്നലെ കേന്ദ്രത്തിലെത്തി ക്രമീകരണങ്ങള്‍ വിലയിരുത്തി.

date