Skip to main content

റേഷന്‍ കാര്‍ഡ് പുതുക്കാം

റേഷന്‍ കാര്‍ഡ് പുതുക്കല്‍ സമയത്ത് റേഷന്‍ കാര്‍ഡ് പുതുക്കാന്‍ കഴിയാത്തവര്‍ക്കും നാളിതുവരെയും സംസ്ഥാനത്ത് ഓരിടത്തും റേഷന്‍ കാര്‍ഡ് ലഭിച്ചിട്ടില്ലാത്തവര്‍ക്കും ഫെബ്രുവരി 15 മുതല്‍ പൊന്നാനി താലൂക്ക് സപ്ലൈ ഓഫീസില്‍ അപേക്ഷ നല്‍കാമെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.  
അപേക്ഷാഫോറം സിവില്‍ സപ്ലൈസ്  വകുപ്പിന്റെ സൈറ്റില്‍ നിന്നും ഡൌണ്‌ലോാഡ് ചെയ്തു ഉപയോഗികാം. കുടുംബത്തിലെ മുതിര്‍ന്ന വനിതാ അംഗമാണ് അപേക്ഷ നല്‍കേണ്ടത്. അപേക്ഷയോടൊപ്പം രണ്ട് പാസ്‌പോര്ട്ട്  സൈസ് ഫോട്ടോ, പഞ്ചായത്ത് ഓഫീസില്‍ നിന്നോ മുന്‍സിപ്പാലിറ്റിയില്‍ നിന്നോ ലഭിക്കുന്ന ഓണര്ഷി്പ്പ് സര്ട്ടിിഫിക്കറ്റ്, വില്ലേജ് ഓഫീസില്‍ നിന്നുള്ള വരുമാന സര്ട്ടിലഫിക്കറ്റ്, അംഗങ്ങളുടെ ആധാര്‍ കാര്ഡി്‌ന്റെ് പകര്പ്പ്, പഴയ റേഷന്‍ കാര്‍ഡ് എന്നിവ ഹാജരാക്കേണ്ടതും ഫോട്ടോ ഒരെണ്ണം അപേക്ഷയില്‍ പതിച്ച് സ്വയം സാക്ഷ്യപ്പെടുത്തെണ്ടതുമാണ്. അപേക്ഷകര്‍ നേരിട്ടു അപേക്ഷ സമര്പ്പിക്കണം. അപേക്ഷ സംബന്ധിച്ച വിശദ വിവരങ്ങള്‍ താലൂക്ക് സപ്ലൈ ഓഫീസില്‍ നിന്നും ലഭിക്കും.

 

date