Skip to main content

റേഷന്‍ കാര്‍ഡ് പുതുക്കാം 

റേഷന്‍ കാര്‍ഡ് പുതുക്കല്‍ സമയത്ത് റേഷന്‍ കാര്‍ഡ് പുതുക്കാന്‍ കഴിയാത്തവര്‍ക്കും സംസ്ഥാനത്ത് ഒരിടത്തും റേഷന്‍ കാര്‍ഡ് ലഭിച്ചിട്ടില്ലാത്തവര്‍ക്കും ഫെബ്രുവരി 15 മുതല്‍ പൊന്നാനി താലൂക്ക് സപ്ലൈ ഓഫീസില്‍ അപേക്ഷ നല്‍കാമെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.  
അപേക്ഷാഫോറം സിവില്‍ സപ്ലൈസ്  വകുപ്പിന്റെ വെബ്‌സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം. കുടുംബത്തിലെ മുതിര്‍ന്ന വനിതാ അംഗമാണ് അപേക്ഷ നല്‍കേണ്ടത്. അപേക്ഷയോടൊപ്പം രണ്ട് പാസ്‌പോര്ട്ട്  സൈസ് ഫോട്ടോ, പഞ്ചായത്ത് ഓഫീസില്‍ നിന്നോ മുന്‍സിപ്പാലിറ്റിയില്‍ നിന്നോ ലഭിക്കുന്ന ഓണര്ഷി്പ്പ് സര്‍ട്ടിഫിക്കറ്റ്, വില്ലേജ് ഓഫീസില്‍ നിന്നുള്ള വരുമാന സര്‍ട്ടിഫിക്കറ്റ്, അംഗങ്ങളുടെ ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ്, പഴയ റേഷന്‍ കാര്‍ഡ് എന്നിവ ഹാജരാക്കേണ്ടതും ഫോട്ടോ ഒരെണ്ണം അപേക്ഷയില്‍ പതിച്ച് സ്വയം സാക്ഷ്യപ്പെടുത്തെണ്ടതുമാണ്. അപേക്ഷകര്‍ നേരിട്ട് അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷ താഴെ പറയുന്ന തിയ്യതികളില്‍ ബന്ധപ്പെട്ട മുന്‍സിപ്പാലിറ്റി / പഞ്ചായത്തുകളിലുള്ളവര്‍ക്ക് താലൂക്ക് സപ്ലൈ ഓഫീസില്‍ നല്‍കാം. 
പൊന്നാനി മുനിസിപ്പാലിറ്റി ഫെബ്രുവരി 15, 16 തിയ്യതികളിലും പഞ്ചായത്തുകളായ മാറഞ്ചേരി ഫെബ്രുവരി 17, വെളിയങ്കോട് ഫെബ്രുവരി 19, പെരുമ്പടപ്പ് ഫെബ്രുവരി 20, നന്നംമുക്ക് ഫെബ്രുവരി 21, ആലംകോട് ഫെബ്രുവരി 22, എടപ്പാള്‍ ഫെബ്രുവരി 23, തവനൂര്‍ ഫെബ്രുവരി 26, കാലടി ഫെബ്രുവരി 27, വട്ടംകുളം ഫെബ്രുവരി 28 തിയ്യതികളിലും താലൂക്ക് ഓഫീസില്‍ അപേക്ഷ നല്‍കാമെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ അറയിച്ചു.  
 

date