Skip to main content

ക്വിസ്സ് മത്സരം ഇന്ന്

        ഹരിത കേരള മിഷന്റെ ഭാഗമായി ജില്ലാ ശുചിത്വ മിഷന്റെ ആഭിമുഖ്യത്തില്‍ ഹൈസ്‌കൂല്‍ വിദ്യാര്‍ഥികള്‍ക്കായി ഇന്ന് (ഫെബ്രുവരി 17) രാവിലെ 10ന് ജില്ലാ പഞ്ചായത്ത് ഹാളില്‍ ക്വിസ്സ് മത്സരം സംഘടിപ്പിക്കും. ശുചിത്വ മിഷന്‍ പുറത്തിറക്കിയ 'വേസ്റ്റ്' എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ് മത്സരം നടത്തുക.  
        ജില്ലാതല വിജയികള്‍ക്ക് ഒന്നാം സമ്മാനമായി ബയോഗ്യാസ് പ്ലാന്റും രണ്ടാം സമ്മാനമായി കംപോസ്റ്റിംഗ് സംവിധാനവും നല്‍കും. സ്‌കൂള്‍തല വിജയികള്‍ക്കുള്ള ഒന്നും രണ്ടും സമ്മാനമായി 1000, 750 രൂപയും സര്‍ട്ടിഫിക്കറ്റും വിതരണം ചെയ്യും.  പ്രധാനധ്യാപകരുടെ സാക്ഷ്യപത്ര സഹിതമാണ് വിദ്യാര്‍ത്ഥികള്‍ മത്സരത്തില്‍ പങ്കെടുക്കേണ്ടത്.

 

date