Post Category
പട്ടികജാതി വികസനവകുപ്പിന്റെ ഭവനനിര്‍മാണ ധനസഹായം
കൊച്ചി: പട്ടികജാതി വികസനവകുപ്പ് നടപ്പിലാക്കുന്ന ഭവനനിര്‍മാണ ധനസഹായം മൂന്നു ലക്ഷം രൂപയിര് നിന്നും നാലു ലക്ഷം രൂപയാക്കി വര്‍ദ്ധിപ്പിച്ചു. പട്ടികജാതി വികസന വകുപ്പില്‍ നിന്ന് ഭവനനിര്‍മാണ ധനസഹായം അനുവദിച്ചിട്ടുള്ളതും ധനസഹായത്തിന്റെ ഗഡുക്കള്‍ പൂര്‍ണമായും കൈപ്പറ്റിയിട്ടില്ലാത്ത വീടുപണി പൂര്‍ത്തീകരിച്ചിട്ടില്ലാത്ത ഗുണഭോക്താക്കള്‍ക്ക് വര്‍ദ്ധിപ്പിച്ച നിരക്കില്‍ ധനസഹായം നാലു ലക്ഷത്തിന് ആനുപാതികമായി ലഭിക്കുന്നതിന് ഫെബ്രുവരി 20-ന് മുമ്പ് ബന്ധപ്പെട്ട ബ്ളോക്ക് / മുനിസിപ്പാലിറ്റി/കോര്പറേഷന് പട്ടികജാതി വികസന ഓഫീസുമായി ബന്ധപ്പെടണം. വീട് പണി പൂര്‍ത്തിയാക്കുന്നതിന് താത്പര്യം അറിയിക്കാത്ത ഗുണഭോക്താക്കളെ ലൈഫ് മിഷന് പട്ടികയില്‍ നിന്ന് ഒഴിവാക്കുമെന്നും ജില്ലാ പട്ടികജാതി വികസനഓഫീസര്‍ അറിയിച്ചു.
date
- Log in to post comments