Skip to main content

സൗജന്യ റീറ്റെയ്ല്‍ സെയില്‍സ് പരിശീലനം

 

കോട്ടയം ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ഭാഗമായ എംപ്ലോയബിലിറ്റി സെന്റര്‍ പ്ലസ് ടു അല്ലെങ്കില്‍ ഏതെങ്കിലും ഡിഗ്രി യോഗ്യതയുള്ളവര്‍ക്കായി റീട്ടെയ്ല്‍ സെയില്‍സ് രംഗത്ത് സൗജന്യ പരിശീലനം നല്‍കുന്നു. എറണാകുളത്തു 20 ദിവസത്തെ ക്ലാസ്സും സ്വന്തം സ്ഥലങ്ങളില്‍ സ്‌റ്റൈഫന്റോടുകൂടി (10000/മാസം) മൂന്നു മാസത്തെ ജോബ് ട്രെയിനിങ്, റീട്ടെയ്ല്‍  എന്‍.എസ്.ഡി.സി സര്‍ട്ടിഫിക്കേഷന്‍ എന്നിവക്കു പുറമെ പ്രമുഖ കമ്പനികളില്‍ സ്ഥിര നിയമനവും ലഭ്യമാക്കുന്നു. 30 വയസില്‍ താഴെയുളള പുരുഷ•ാര്‍ക്കാണ് അവസരം. താല്പര്യമുള്ളവര്‍ 24നകം 7356754522, 0481  2563451  എന്ന നമ്പറുകളില്‍ ബന്ധപെടുക.             

                                                    (കെ.ഐ.ഒ.പി.ആര്‍-367/18)  

date