Skip to main content

കേരള ഷോപ്‌സ് ആൻഡ് കൊമേഴ്‌സ്യൽ എസ്റ്റാബ്ലിഷ്‌മെൻറ്‌സ് തൊഴിലാളി ക്ഷേമനിധി അംഗങ്ങൾക്ക് 1000 രൂപ ധനസഹായം

 

ആലപ്പുഴ: കേരള ഷോപ്‌സ് ആൻഡ് കൊമേഴ്‌സ്യൽ എസ്റ്റാബ്ലിഷ്‌മെൻറ്‌സ് തൊഴിലാളി ക്ഷേമനിധി ബോർഡിൽ രജിസ്റ്റർ ചെയ്തിട്ടുള്ള സജീവ അംഗങ്ങൾക്ക്  കോവിഡ് 19  ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തിൽ ആയിരം രൂപവീതം ആശ്വാസ ധനസഹായം അനുവദിച്ച് ഉത്തരവായി. 2019 മാർച്ച് 31 വരെ കുടിശികയില്ലാതെ അംശദായം അടച്ചവർക്കും അതിനുശേഷം ചേർന്നവരിൽ കുടിശികയില്ലാതെ അടച്ചവർക്കും ഓൺലൈൻ മുഖേന അപേക്ഷിക്കാം. peedika.kerala.gov.in എന്ന വെബ്സൈറ്റിലാണ് അപേക്ഷിക്കേണ്ടത്. മറ്റ് രീതിയിലുള്ള അപേക്ഷകൾ സ്വീകരിക്കുന്നതല്ല. നിലവിൽ അപേക്ഷിച്ചവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല. ഫോൺ: 0477 2230244.
 

date